1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2012

പൃഥിരാജും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന മേയ് ഫ്ലവര്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ഒരു റൊമാന്റിക് മ്യൂസിക്കല്‍ ചിത്രമായ മേയ്‌ ഫ്ലവറില്‍ പൃഥ്വിരാജാണ് നായകനായി എത്തുക. എന്നാല്‍ മറ്റൊരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജയസൂര്യയെയും സംവിധായകന്‍ ക്ഷണിച്ചിരിക്കുന്നു. കലാഭവന്‍ മണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡ്രീം‌സ് ആന്‍ഡ് ബിയോണ്‍‌ഡ് എന്ന ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

സ്വപ്നക്കൂട്, കങ്കാരു, ക്ലാസ്മേറ്റ്സ്, ലോലിപ്പോപ്പ്, ചോക്ലേറ്റ്, വെള്ളിനക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു പൃഥ്വിരാജും ജയസൂര്യയും ഇതിന് മുമ്പ് ഒന്നിച്ചത്. ഇതില്‍ സ്വപ്നക്കൂടും, ക്ലാസ്മേറ്റ്സും, ചോക്ലേറ്റും വന്‍ ഹിറ്റുകളായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.