ഓടിപ്പാഞ്ഞുള്ള അഭിനയം മോഹന്‍ലാല്‍ മതിയാക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഒരേ സമയം ഒന്നിലധികം ചിത്രങ്ങളുടെ ഭാഗമാകില്ല. നല്ല കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പാത പിന്തുടരാന്‍ കുഞ്ചാക്കോ ബോബനും തീരുമാനിച്ചിരിക്കുന്നു.
മോഹന്‍ലാല്‍ വര്‍ഷത്തില്‍ രണ്ട് സിനിമകളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് തീരുമാനിച്ചപ്പോള്‍ കുഞ്ചാക്കോ ബോബന്‍ വര്‍ഷത്തില്‍ അഞ്ച് സിനിമകള്‍ വരെയാകാം എന്ന നിലപാടിലാണ്. എന്തായാലും കുഞ്ചാക്കോ ബോബനും സെലക്ടീവ് ആകാന്‍ തീരുമാനിച്ചിരിക്കുന്നു.
അടുത്തിടെ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ എല്ലാ മേഖലകളിലും കുഞ്ചാക്കോ ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഉടന്‍തന്നെ സ്വന്തം ബാനറില്‍ സിനിമകള്‍ നിര്‍മ്മിക്കാനാണ് കുഞ്ചാക്കോ ബോബന്റെ ആലോചനയെന്നാണ് റിപ്പോര്‍ട്ട്. മികച്ച സിനിമകളുടെ മാത്രം ഭാഗമായാല്‍ മതിയെന്നും കുഞ്ചാക്കോ ബോബന്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ വര്‍ഷത്തില്‍ അഞ്ച് സിനിമകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് കുഞ്ചാക്കോ ബോബന്‍.
സുഗീതിന്റെ ഓര്‍ഡിനറി, സോഹന്‍ലാലിന്റെ വീട്, സോഹന്‍ലാലിന്റെ ഭക്തിപ്രസ്ഥാനം, വൈശാഖിന്റെ മല്ലു സിംഗ്, പൃഥ്വിരാജിനൊപ്പമുള്ള ഷാഫി ചിത്രം എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ പൊജക്ടുകള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല