1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ക്രിസ്തുമത വിശ്വാസികള്‍ അത്യാദരപൂര്‍വം കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ തിരുവത്താഴത്തെ മോര്‍ഫിങ്ങിലൂടെ അവഹേളിച്ച സി.പി.ഐ.എം നടപടി ഏറെ അപലപനീയവും ക്രിസ്തീയ വിശ്വാസത്തില്‍ മേലുള്ള കടന്നുകയറ്റവും ആണെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് മാഞ്ചസ്റ്റര്‍ യൂണിറ്റ്.

യേശുദേവന്റെ ചിത്രത്തെ നീല നിറം നല്‍കി ഒബാമയാക്കിയും ശിഷ്യന്മാരുടെ സ്ഥാനത്ത് സോണിയാഗാന്ധി, മന്‍മോഹന്‍സിങ്‌, ഉമ്മന്‍ചാണ്ടി, രാഹുല്‍ഗാന്ധി, എ.കെ ആന്റണി, രമേശ്‌ ചെന്നിത്തല, നരേന്ദ്രമോഡി, എല്‍.കെ അദ്വാനി, സര്‍കോസി, കാമറൂണ്‍ എന്നിവരെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐഎം നടപടി വിശ്വാസികളുടെ മനസുകളെ ഏറെ വൃണപ്പെടുത്തുന്നതും മതവിരുദ്ധ വികൃത ചിന്ത ജനിപ്പിക്കുന്നതുമാണെന്ന് യൂണിറ്റ് പ്രസിഡണ്ട് മനോജ്‌ വെളിത്താലില്‍ സെക്രട്ടറി ലൈജു മാനുവല്‍ തുടങ്ങിയവര്‍ ആരോയിച്ചു. സിപിഐഎം കാട്ടിയ കടുത്ത ദൈവനിന്ദയില്‍ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.