എന്‍എച്ച്എസ് പരിഷ്കാരങ്ങല്‍ വേണ്ടെന്ന് വെച്ചാല്‍ ആറായിരം നേഴ്സുമാരുടെ ജോലി സംരക്ഷിക്കപ്പെടുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബന്ദ് വ്യക്തമാക്കി. ബ്രിട്ടണിലെ ആശുപത്രികളെ കാര്യമായി ബാധിക്കാനിടയുണ്ടായിരുന്ന തീരുമാനം വേണ്ടെന്ന് വെയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുകയാണ്. അതിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാണെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുണ്ടായിരുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.
എന്‍എച്ച്എസ് പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയിരുന്നുവെങ്കില്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ആറായിരം നേഴ്സുമാര്‍ക്ക് ജോലി പോകുമായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ പരിഷ്കാരങ്ങള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചതോടെ ആറായിരം കുടുംബങ്ങള്‍ക്കാണ് ആശ്വാസമായിരിക്കുന്നതെന്ന് എഡ് മിലിബന്ദ് പറഞ്ഞു. വിവാദമായ പരിഷ്കാരങ്ങള്‍ വേണ്ടെന്ന് വെയ്ക്കാന്‍ ആരോഗ്യമന്ത്രി ആന്‍ഡ്രു ലാന്‍സ്ലീ തീരുമാനിച്ചിരുന്നു.
പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇരുപത് ബില്യണ്‍ പൗണ്ടിന്റെ അധികച്ചിലവ് കുറയ്ക്കാന്‍വേണ്ടിയാണ് എന്‍എച്ച്എസ് പുതിയ പരിഷ്കാരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ബ്രിട്ടണിലെ ഭൂരിപക്ഷം നേഴ്സുമാരും ലേബര്‍ പാര്‍ട്ടി നേതാവായ എഡ് മിലിബന്ദും രംഗത്തെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്നാണ് തീരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ പതനത്തിലേക്ക് വരെ പോകാന്‍ സാധ്യതയുണ്ടായിരുന്ന തീരുമാനം പിന്‍വലിച്ചതിനെ എഡ് മിലിബന്ദും നേഴ്സുമാരുടെ സംഘടനകളുമെല്ലാം സ്വാഗതം ചെയ്തു. എന്‍എച്ച്എസ് പുറത്തിറക്കിയ യോഗ്യതയുള്ള നേഴ്സുമാരുടെ എണ്ണമെടുത്തപ്പോള്‍ ഏതാണ്ട് 3,516 കുറവ് കണ്ടെത്തിയെന്ന് സൂചനകളുണ്ടായിരുന്നു.ഇതെല്ലാം കൂടുതല്‍ പരിഷ്കാരങ്ങള്‍ നടത്തുന്നതില്‍നിന്ന് ആരോഗ്യമന്ത്രിയെ പിന്തിരിപ്പിക്കുകയായിരുന്നു. ആറായിരം യോഗ്യരായ നേഴ്സുമാരുടെ ജോലിയുംകൂടി നഷ്ടപ്പെടുത്തുന്ന പുതിയ പരിഷ്കാരങ്ങള്‍ പ്രശ്നത്തെ രൂക്ഷമാക്കുമെന്ന് എഡ് മിലിബന്ദ് വ്യക്തമാക്കി. ഇപ്പോള്‍ത്തന്നെ ബ്രിട്ടണിലെ ആശുപത്രികളെക്കുറിച്ച് പരാതികള്‍ വ്യാപകമാണ്. അതിനോടൊപ്പം കൂടുതല്‍ നേഴ്സുമാര്‍ക്ക് ജോലി നഷ്ടപ്പെടുത്തുന്നത് കാര്യങ്ങളെ രൂക്ഷമാക്കുമെന്ന് എഡ് മിലിബന്ദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല