കെയിലെ മുന്‍നിര ബാങ്കുകളെ വിഭജിച്ച് ട്രേഡിംഗ്, റീട്ടെയില്‍ വിഭാഗങ്ങള്‍ വെവ്വേറെയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് കമ്മിഷന്‍ ഓണ്‍ ബാങ്കിംഗ് ചെയര്‍മാന്‍ സര്‍ ജോണ്‍ വിക്കേഴ്‌സ് വെളിപ്പെടുത്തി.
അന്തിമ തീരുമാനമായിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ വൈകാതെ തീരുമാനത്തില്‍ എത്തുമെന്നും അദ്ദേഹം പ്രഭാഷണമദ്ധ്യേ വെളിപ്പെടുത്തി. ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിലെ മുന്‍ ചീഫ് ഇക്കോണമിസ്റ്റായിരുന്ന സര്‍ ജോണ്‍ ചെയര്‍മാനായുള്ള അഞ്ചംഗ സമിതിയാണ് ബാങ്കുകളുടെ വിഭജനം സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നത്.
ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയ്ക്കും ആരോഗ്യകരമായ മത്സരത്തിനും ഇത്തരമൊരു നീക്കം അത്യാവശ്യമാണെന്ന് സര്‍ ജോണ്‍ പറഞ്ഞു.
ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെയും റീട്ടെയില്‍ ബാങ്കുകളെയും വെവ്വേറെയാക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. ഇങ്ങനെയായാല്‍ സാധാരണക്കാരുടെ നിക്ഷേപം ജയാപജയ സാദ്ധ്യത തുല്യമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് മേഖലയിലേക്ക് പോകാതെ സുരക്ഷിതമാക്കി നിര്‍ത്താനാവുമെന്നതാണ് കണക്കുകൂട്ടല്‍. റോയല്‍ ബാങ്ക് ഒഫ് സ്‌കോട്ട്‌ലന്‍ഡിനും ലോയ്ഡ്‌സ് ബാങ്കിനും ലേബര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ ദുരന്തം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
നിലവില്‍ രാജ്യത്തെ ബാങ്ക് നിക്ഷേപത്തിന്റെ 90 ശതമാനവും ആറു മുന്‍നിര ബാങ്കുകള്‍ ചേര്‍ന്നാണ് കൈവശം വച്ചിരിക്കുന്നത്. ഇതിനു മാറ്റം വരുത്തുകയും ബാങ്ക് വിഭജനത്തിനു പിന്നിലെ ലക്ഷ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല