1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2012

കാഷ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെയും നയതന്ത്രമാര്‍ഗത്തിലൂടെയും പരിഹരിക്കണമെന്നു നിര്‍ദേശിച്ച പാക് പ്രധാനമന്ത്രി ഗീലാനി ഇന്ത്യയുമായി ഇനി ഒരു യുദ്ധം നടത്താന്‍ പാക്കിസ്ഥാനാവില്ലെന്നു വ്യക്തമാക്കി. കാഷ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ നാലു യുദ്ധങ്ങള്‍ നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. 21-ാം നൂറ്റാണ്ടില്‍ യുദ്ധം പറ്റില്ല -കാഷ്മീര്‍ സോളിരാഡിറ്റി ദിനാചരണം പ്രമാണിച്ചു ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ ഗീലാനി ചൂണ്ടിക്കാട്ടി.1947-48, 1965, 1971, 1999 വര്‍ഷങ്ങളില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധമുണ്ടായി.

പാക് വിദേശനയത്തിന്റെ മൂലക്കല്ലായി കാഷ്മീര്‍ തുടരും. കാഷ്മീരികള്‍ക്കു ധാര്‍മിക, നയതന്ത്ര രാഷ്ട്രീയ പിന്തുണ നല്‍കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗീലാനി കൂട്ടിച്ചേര്‍ത്തു. കാഷ്മീര്‍ കാര്യത്തില്‍ പാക്കിസ്ഥാനും രാജ്യത്തെ എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടാണ്. എന്നാല്‍, ഉത്തരവാദിത്വമുള്ള ആണവശക്തിയായ പാക്കിസ്ഥാന്‍ ഉത്തരവാദിത്വത്തോടെ വേണം നയങ്ങള്‍ ആവിഷ്കരിക്കാന്‍. ഉഭയകക്ഷി ചര്‍ച്ച, നയതന്ത്രം, സമവായം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണു വേണ്ടത്.

ഏതെങ്കിലും വ്യക്തികളല്ല; പ്രത്യുത, ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളാണ് ദേശീയ സമവായത്തിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി എടുക്കേണ്ടതെന്നും ഗീലാനി ചൂണ്ടിക്കാട്ടി. വ്യക്തികള്‍ വിദേശനയം തീരുമാനിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 1990ലാണ് കാഷ്മീര്‍ സോളിഡാരിറ്റി ദിനാചരണം പാക്കിസ്ഥാനില്‍ തുടങ്ങിയത്. ഈ ദിനം പാക്കിസ്ഥാനില്‍ പൊതു അവധിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പ്രകടനങ്ങള്‍ നടത്തപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.