ബാങ്കിംഗ് മേഖലക്ക് ഭീഷണിയായി പുതിയ തരം സൈബര്‍ ആക്രമണം. പിന് നമ്പര്‍ വച്ച് സംരക്ഷിച്ച ബാങ്ക് അക്കൌണ്ടുകള്‍ പോലും അനായാസമായി ഇതിനു മുന്പില് കീഴടങ്ങുകയാണ്. ഒട്ടു മിക്ക ബാങ്കുകളും ഇപ്പോള്‍ പിന് നമ്പര്‍ ഉപയോഗിച്ചാണ് എല്ലാ ഉപഭോക്താക്കളെയും തങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൌണ്ടിനുള്ളിലേക്ക് കയറ്റുക. എന്നാല്‍ ഈ പുതിയ സൈബര്‍ ആക്രമണത്തില്‍ പിന് നമ്പരും ഹാക്കര്‍മാര്‍ അടിച്ചെടുക്കും. ഉപഭോക്താവ് ബാങ്കിന്റെ സൈറ്റ് ഉപയോഗിക്കും വരെ ഒരു കുഴപ്പവും കാണില്ല. എന്നാല്‍ ഉപയോഗം കഴിഞ്ഞ് ലോഗ് ഔട്ട് ചെയ്തു കഴിയുമ്പോള്‍ സെക്യൂരിറ്റി അപ്ഡേറ്റ് എന്ന് പറഞ്ഞു വരുന്ന പുതിയ ഒരു വിന്‍ഡോ വരും. ഈ വിന്‍ഡോയില്‍ ബാങ്കിംഗ് വിവരങ്ങള്‍ വീണ്ടും രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. യഥാര്‍ത്ഥ ബാങ്കിന്റെ സൈറ്റാണ് എന്ന് കരുതി വിവരങ്ങള്‍ നല്കിയാല് തെറ്റി.നിങ്ങളുടെ പിന് നമ്പരും പാസ് വേഡും അടക്കമുള്ള വിവരങ്ങള്‍ അടിച്ചു മാറ്റുന്നത് ഹാക്കര്‍ ആയിരിക്കും..
കൃത്രിമമായ ബാങ്ക് സൈറ്റുകള്‍ ഇതിനു വേണ്ടി പ്രത്യേകം ഉണ്ടാക്കിയിട്ടുണ്ട്. നമ്മള് ഈ സൈറ്റുകളില്‍ നല്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാരന് അക്കൌണ്ട് തുറന്നു ഉപയോഗിക്കുന്നു. പിന്സുരക്ഷിത ഉപകരണങ്ങളായ ബാര്ക്ലയ്സിന്റെ പിന് സെന്ററി, എച്ച്.എസ്.ബി.സി.യുടെ സെക്യൂര്‍ കീ തുടങ്ങിയവ മാത്രമാണ് ഈ ആക്രമണത്തില്‍ വലിയ പരിക്കേല്‍ക്കാതെ നില്‍ക്കുന്നത്. പുതിയ സെക്യൂരിറ്റി ബ്രൌസറുകളും സോഫ്ട്വെയറുകളും കഴിവതും പുതുക്കുകയാണ് അഭികാമ്യം. ഒരു പ്രത്യേകബാങ്കിനെ മാത്രം കേന്ദ്രീകരിച്ചല്ല ഈ ആക്രമണം നടക്കുന്നത്.
തങ്ങളുടെ അക്കൌണ്ടില്‍ കടക്കുന്നതിനു രണ്ടോ മൂന്നോ പ്രാവശ്യം പിന് നമ്പര്‍ ചോദിക്കുന്ന രീതിയിലാണ് ഈ വൈറസ് ആക്രമണം. ഒരു ഉപഭോകതാവും ബാങ്കും തമ്മിലുള്ള ബന്ധങ്ങള്‍ വഴി തിരിച്ചു വിട്ടു ഉപഭോക്താവിനെ അപരിചിതമായ മറ്റൊരു സൈറ്റില്‍ എത്തിച്ചാണ് ഈ ആക്രമണം നടത്തുന്നത് എന്ന്ബി.ബി.സി.ഒരു ഷോയിലൂടെ കാട്ടിതന്നിരുന്നു. നോര്ട്ടന് 360 പോലെയുള്ള സോഫ്ട്വെയര് ഈ ആക്രമണങ്ങളെ ചെറുത്തു നിന്നേക്കും എങ്കിലും അതിനു പുതിയ രീതിയിലുള്ള സെറ്റിംഗ്സ് ആവശ്യമാണ്. മിക്കവാറും സെക്യൂരിറ്റി സോഫ്റ്റ്വെയറുകള് തങ്ങളുടെ ഏറ്റവും ദുര്‍ബലമായ സംരക്ഷണമാണ് പലയിടത്തും നല്‍കുന്നത്.
ഇന്നത്തെ കാലത്ത് സൈബര്‍ അറ്റാക്ക് എന്നത് പുതുമയല്ല എങ്കിലും ഈ രീതിയില്‍ ബാങ്കിംഗ് മേഖലയെ തന്നെ പിടിച്ചു കുലുക്കിയ ആക്രമണം ഭീഷണി തന്നെയാണ്. പല സെക്യൂരിറ്റി സോഫ്റ്റ്വെയറുകളും ഇത് അറിയാതെ പോകുന്നതാണ് ഇത് ഇത്രയും മോശമാകാന്‍ കാരണം. നോര്ട്ടന് പോലെയുള്ളവയില്‍ ഒരിക്കല്‍ ആക്രമണം നടന്നാല്‍ ഈ മാല്‍വെയറുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള സൌകര്യം ഉണ്ട്. അതിനാല്‍ പിന്നീട് ബാങ്കിനെ അറിയിക്കുവാനും അക്കൌണ്ട് സംരക്ഷിക്കുവാനും സാധിക്കും.
അക്കൌണ്ട് കാലിയാക്കുന്ന ബാങ്കിംഗ് തട്ടിപ്പുകള്‍ വ്യാപകമായിരിക്കുന്ന ഇക്കാലത്ത് കരുതലോടെ മാത്രം നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുക.ബാങ്കിന്റെ സെക്യൂരിറ്റി അപ്ഡേറ്റ് എന്ന പേരില്‍ വരുന്ന സന്ദേശങ്ങളെ ബുദ്ധിപൂര്‍വം അവഗണിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല