1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2012

ഇംഗ്ളണ്ടിനെതിരായ ടെസ്റ് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി. ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ളണ്ടിനെ മൂന്നാം ടെസ്റില്‍ 71 റണ്‍സിനു കീഴടക്കിയാണ് പാക് പട പരമ്പര 3-0 നു സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 99 റണ്‍സിനു പുറത്തായ ശേഷമാണ് പാക്കിസ്ഥാന്‍ വിജയമാഘോഷിച്ചത്. 1907 നു ശേഷം ഇതാദ്യമായാണ് ഒരു ടീം ആദ്യ ഇന്നിംഗ്സില്‍ നൂറുകടക്കാതെ ജയത്തിലെത്തുന്നത്. സ്പിന്നര്‍മാരായ അബ്ദുര്‍ റഹ്മാനും സയീദ് അജ്മലും യഥാക്രമം അഞ്ചും മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്കോര്‍: പാക്കിസ്ഥാന്‍ 99, 365. ഇംഗ്ളണ്ട് 141, 252.

324 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 252 ല്‍ അവസാനിച്ചു. 19 റണ്‍സുമായി ആന്‍ഡ്രൂ സ്ട്രോസും 15 റണ്‍സുമായി അലിസ്റര്‍ കുക്കുമാണ് നാലാം ദിനം ഇംഗ്ളണ്ടിനായി ക്രീസിലെത്തിയത്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 36 റണ്‍സായിരുന്നു സന്ദര്‍ശകരുടെ സമ്പാദ്യം. സ്കോര്‍ബോര്‍ഡില്‍ 48 റണ്‍സുള്ളപ്പോള്‍ ഇംഗ്ളണ്ടിന് ആദ്യ വിക്കറ്റു നഷ്ടമായി. 26 റണ്‍സെടുത്ത സ്ട്രോസിനെ അബ്ദുര്‍ റഹ്്മാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. മൂന്നാമനായി ക്രീസിലെത്തിയ ജോനാഥന്‍ ട്രോട്ട് (18) സയീദ് അജ്മലിന്റെ പന്തില്‍ അബ്ദുര്‍ റഹ്്മാനു ക്യാച്ച് നല്കി മടങ്ങുമ്പോള്‍ ഇംഗ്ളണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ്. കെവിന്‍ പീറ്റേഴ്സണും (18) അജ്മലിന്റെ പന്തില്‍ കീഴടങ്ങിയതോടെ ഇംഗ്ളണ്ട് പരാജയം മണത്തുതുടങ്ങി.

സ്കോര്‍ബോര്‍ഡില്‍ 119 റണ്‍സുള്ളപ്പോള്‍ 49 റണ്‍സെടുത്ത കുക്കും പവലിയനിലേക്കു മടങ്ങി. പിന്നാലെയെത്തിയ ഇയാന്‍ ബെല്‍ (10), മോര്‍ഗന്‍ (31) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സ്റ്യൂവര്‍ട്ട് ബ്രോഡിന്റെ ഓള്‍റൌണ്ട് മികവ് രക്ഷയ്ക്കെത്തുമെന്നു വിചാരിച്ച ഇംഗ്ളണ്ട് ക്യാമ്പിന് ആശ്വാസത്തിനു വകനല്കാതെ പാക് ബൌളര്‍മാര്‍ കളംവാണു. ബ്രോഡ് 18 റണ്‍സെടുത്ത് ഉമര്‍ ഗുലിന്റെ പന്തില്‍ പുറത്ത്. ഇംഗ്ളണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 196. ശേഷിച്ച ഏക അംഗീകൃത ബാറ്റ്സ്മാനായി പ്രയര്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ളീഷ് നിരയ്ക്കു സാധിച്ചില്ല. ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അബ്ദുര്‍ റഹ്്മാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സയീദ് അജ്മല്‍ നാലു വിക്കറ്റ് സ്വന്തമാക്കി. ഉമര്‍ ഗുല്‍ 61 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി.

ആദ്യ ഇന്നിംഗ്സില്‍ 99 റണ്‍സ് മാത്രമാണ് പാക്കിസ്ഥാനു നേടാനായത്. 45 റണ്‍സെടുത്ത ആസാദ് ഷഫീക്കാണ് പാക് നിരയില്‍ തിളങ്ങിയ ഏക ബാറ്റ്സ്മാന്‍. ആദ്യ ഇന്നിംഗ്സില്‍ 42 റണ്‍സ് ലീഡ് നേടാന്‍ ഇംഗ്ളണ്ടിനു സാധിച്ചു. ക്യാപ്റ്റന്‍ അലിസ്റര്‍ കുക്ക് (56), കെവിന്‍ പീറ്റേഴ്സണ്‍ (32) എന്നിവരുടെ മികവാണ് ഇംഗ്ളണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 141 ല്‍ എത്തിച്ചത്. ജയിംസ് ആന്‍ഡേഴ്സണ്‍ (മൂന്ന്), ബ്രോഡ് (നാല്) എന്നിവരുടെ ബൌളിംഗ് പ്രകടനം പാക്കിസ്ഥാനെ ഒന്നാം ഇന്നിംഗ്സില്‍ 99ല്‍ ഒതുക്കുകയായിരുന്നു. പാക്കിസ്ഥാനായി അബ്ദുര്‍ റഹ്്മാന്‍ അഞ്ചു വിക്കറ്റും സയീദ് അജ്മല്‍ മൂന്നു വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ കരുതലോടെ ഇറങ്ങിയ പാക്കിസ്ഥാന്‍ 365 റണ്‍സ് കണ്െടത്തി. അസ്ഹര്‍ അലി (157), യൂനിസ് ഖാന്‍ (127) എന്നിവരുടെ സെഞ്ചുറികളാണ് പാക്കിസ്ഥാന് 323 ലീഡു സമ്മാനിച്ചത്. 442 പന്ത് നേരിട്ടാണ് അസ്ഹര്‍ അലി 157 റണ്‍സ് നേടിയത്. 221 പന്തില്‍ നിന്ന് യൂനിസ് ഖാന്‍ 127 ല്‍ എത്തി. രണ്ടാം ഇന്നിംഗ്സില്‍ മോണ്ടി പനേസര്‍ അഞ്ചും ഗ്രെയിം സ്വാന്‍ മൂന്നും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ 157 റണ്‍സെടുത്ത അസ്ഹര്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയുടെ താരമായി പാക് സ്പിന്നര്‍ സയീദ് അജ്മലിനെ തെരഞ്ഞെടുത്തു. മൂന്നു ടെസ്റില്‍ നിന്നായി 251 റണ്‍സെടുത്ത അസ്ഹര്‍ അലിയാണ് ബാറ്റിംഗില്‍ തിളങ്ങിയത്. യൂനിസ് ഖാന്‍ 193 ഉം മുഹമ്മദ് ഹഫീസ് 190 ഉം റണ്‍സെടുത്ത് രണ്ടും മൂന്നും സ്ഥാനം കണ്െടത്തി. ഇംഗ്ളണ്ട് നിരയില്‍ 161 റണ്‍സ് നേടിയ ജോനാഥന്‍ ട്രോട്ടാണ് ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. മൂന്നു മത്സരത്തില്‍ നിന്ന് 24 വിക്കറ്റ് സ്വന്തമാക്കി സയീദ് അജ്മല്‍ ബൌളര്‍മാരില്‍ ഒന്നാം സ്ഥാനത്തെത്തി. അബ്ദുര്‍ റഹ്്മാന്‍ 19 വിക്കറ്റും ഇംഗ്ളണ്ടിന്റെ മോണ്ടി പനേസര്‍ 14 വിക്കറ്റും നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.