പഞ്ചനക്ഷത്ര വേശ്യാവൃത്തിയുടെ പേരില്‍ പൊലീസ് പിടിയിലായ തമിഴ്നടിയുടെ കസ്റ്റമേഴ്സ് ആകട്ടെ പണച്ചാക്കുകള്‍. ഫീസ് മണിക്കൂറിന് മൂന്നുലക്ഷം രൂപ! കൂട്ടിക്കൊടുപ്പുകാര്‍ രണ്ടാനച്ഛനും അര്‍ധസഹോദരനും. തമിഴ്നടി കരോലിന് മാരിയത്തിനെയും അര്‍ധസഹോദരന്‍ എം. രാജ്കുമാറിനെയും പൂനെയിലെ വിമാന്‍നഗറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭമാണ് കുറ്റം. പ്രിവന്‍ഷന്‍ ഓഫ് ഇമ്മോറല്‍ ട്രാഫിക് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ട ഇരുവരും ഇപ്പോള്‍ റിമാന്റിലാണ്.
ഒരാളെ പൊലീസ് തെരയുന്നുണ്ട്. കരോലിന്റെ രണ്ടാനച്ഛനാണ് കക്ഷി. പേര് രാജ്നീത് മാരിയത് അസാന്. മോഡല്‍ ഫോട്ടോഗ്രാഫറായ ഇയാളായിരുന്നു മകളുടെ പ്രധാന പിമ്പ്. കരോലിനും രാജ്കുമാറും പിടിയിലായതോടെ മുങ്ങിയിരിക്കുകയാണ് രാജ്നീത്.ചെന്നൈ സെയ്ദാപേട്ട് സ്വദേശിയാണ് ഇരുപത്തൊന്നുകാരിയായ കരോലിന. വജ്രാഭരണശാലകളുടെയും ഫാഷന്‍ തുണിത്തരങ്ങളുടെയും മോഡലെന്ന നിലയില്‍ പേരെടുത്ത സുന്ദരി. റെയ്ന്‍, വാടാചലം എന്നീ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ഭാടജീവിതത്തിന് പണംതികയാതെ വന്നതാണ് പുതിയ തൊഴില്‍മേഖല സ്വീകരിക്കാന്‍ കാരണമെന്നാണ് കരോലിന പൊലീസിനോട് പറഞ്ഞത്. സഹോദരിയുടെ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു രാജ്കുമാര്. കൂടെ പിമ്പിന്റെ ജോലിയും ഏറ്റെടുത്തിരുന്നു.
അശോക് തകാല്‍ക്കര്‍ എന്ന കോണ്‍സ്റ്റബിളിനു ലഭിച്ച സൂചനയാണ് സെക്സ് റാക്കറ്റിനെവലയിലാക്കാന് പൊലീസിനെ സഹായിച്ചത്. തുടര്‍ന്ന് സോഷ്യല്‍ സെക്യൂരിറ്റി സെല്ലിലെ ഉദ്യോഗസ്ഥര്‍ ഇന്‍സ്പെക്ടര്‍ ബാനുപ്രകാശ് ബര്ഗെയുടെ നേതൃത്വത്തില്‍ ഇടപാടുകാരെന്ന വ്യാജേന സമീപിച്ചാണ് നടിയെയും അര്‍ധസഹോദരനെയും അകത്താക്കിയത്.
പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സിനിമാനടിമാര് പഞ്ചനക്ഷത്രഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ശരീരവില്പ്പനയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇരുപത്തൊന്നുകാരിയായ സാറ എന്ന നടിയെ ഇതേകുറ്റത്തിന് പൂനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്മജ ബാപത് എന്നൊരു നടിയും ഇതേവിധം പിടിയിലായത് അടുത്ത കാലത്താണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല