എച്ച്ഐവി, മലേറിയ, കുഷ്ടം, കരള്‍വീക്കം എന്നീ അസുഖങ്ങളെല്ലാംതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എച്ച്ഐവി പിടിപ്പെട്ടാല്‍പ്പിന്നെ മരണത്തോട് ഏറെ അടുത്തുവെന്നാണ് കരുതപ്പെടുന്നത്. അതുപോലെതന്നെ മലേറിയ, കുഷ്ടം, കരള്‍വീക്കം തുടങ്ങിയ രോഗങ്ങളും പ്രശ്നക്കാര്‍തന്നെയാണ്. എച്ച്ഐവിക്ക് മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്ന അവസ്ഥ ഉള്ളപ്പോള്‍തന്നെ മറ്റ് അസുഖങ്ങളുടെ ചികിത്സാ ചിലവുകളും താങ്ങാന്‍ പറ്റാത്ത ഒന്നാണ്.
എന്നാല്‍ പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത് നൂറിലൊരാള്‍ക്ക് ഈ അസുഖങ്ങളെയെല്ലാത്തിനേയും പ്രതിരോധിക്കാനുള്ള കരുത്തുണ്ടെന്നാണ്. അതായത് നൂറിലൊരാള്‍ക്ക് ഈ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ജനിതകഘടനയാണുള്ളത്. ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങളിലാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തം ഉണ്ടായിരിക്കുന്നത്. ബാക്ടീരിയകള്‍ പകര്‍ത്തുന്ന അസുഖങ്ങളെക്കുറിച്ചുള്ള പഠനത്തിനിടയിലാണ് ഈ അത്ഭുത പ്രതിഭാസത്തെ കണ്ടെത്തിയത്.
പ്രതിരോധ ശക്തി കൂടിയവരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന ഫലമാണ് ലഭിച്ചതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ചിലരുടെ ജനിതകഘടന അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ശക്തമാണെന്നും അവര്‍ക്ക് അപകടം പിടിച്ച അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 234 പേരിലാണ് ശാസ്ത്രജ്‍ഞര്‍ പ്രാഥമികമായി പഠനം നടത്തിയത്. ഇങ്ങനെ പ്രതിരോധശക്തിയും ജനിതകഘടനയുമുള്ള ആളുകളെ കണ്ടെത്തി അവരില്‍ പരീക്ഷണം നടത്തിയശേഷം ആ പരീക്ഷണ ഫലങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മരുന്നുകള്‍ കണ്ടുപിടിക്കുന്നതായിരിക്കും നല്ലതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ശാസ്ത്രസമൂഹം എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല