യുക്മഈസ്റ്റ് ആംഗ്ലിയ റീജിയനും സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷനും (എസ് എം എ) സംയുക്തമായി ആതിഥ്യമരുളി 2011 നവംബര്‍ 5ന് സൗത്തെന്‍ഡ് ഓണ്‍ സീയില്‍ വച്ചു നടത്തപ്പെട്ട യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എസ് എം എ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ , തികച്ചും നിര്‍ഭാഗ്യകരമാണെന്നു യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് വര്‍ഗീസ് ജോണും , സെക്രട്ടറി അബ്രഹാം ലൂക്കോസും പ്രസ്താവിച്ചു.
യുക്മ നാഷണല്‍ കമ്മിറ്റി രണ്ടാമത് നാഷണല്‍ കലാമേള സൗത്തെന്‍ഡ് ഓണ്‍ സീയില്‍ വച്ചു നടത്താന്‍ തീരുമാനിച്ച ഉടന്‍ തന്നെ യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, കലാമേള കോര്‍ഡിനേറ്ററും നാഷണല്‍ വൈസ് പ്രസിഡന്റുമായ വിജി കെ പി, നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സേന്‍സ്, ട്രഷറര്‍ ബിനോ ആന്റണി,നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, യുക്മ ഈസ്റ്റ് ആംഗ്ലിയ റിജിയന് ഭാരവാഹികളായ കുഞ്ഞുമോന് ജോബ്, ബിനോ അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തില്‍ എസ് എം എ ട്രസ്റ്റി ബോര്‍ഡുമായി സൗത്തെന്‍ഡില്‍ വച്ച് യോഗം ചേരുകയും കലാമേള നടത്തിപ്പിനെപ്പറ്റി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഈ യോഗത്തില്‍ വച്ച് യുക്മ നാഷണല്‍ കലാമേളക്കാവശ്യമായ സാഹചര്യങ്ങള്‍ സൗത്തെന്‍ഡില്‍ ഒരുക്കിത്തരുന്നതിന് എസ് എം എ ട്രസ്റ്റി ബോര്‍ഡ് തന്നെ ഒരു അംഗത്തെ ലോക്കല്‍ കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കുകയും കലാമേളക്കാവശ്യമായ വേദി ബുക്കു ചെയ്യുന്നതിനും മറ്റുമുള്ള ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. കലാമേള സംബന്ധിച്ചുള്ള ചിലവുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം യുക്മ നാഷണല്‍ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
യുക്മ കലാമേളക്ക് സ്റ്റേജ് സൗകര്യമുള്ള രണ്ടു വലിയ ഹാളുകളും, രണ്ടു ചെറിയ ഹാളുകളും, മല്‍സരാര്‍ത്ഥികള്‍ക്ക് ഒരുങ്ങുന്നതിനുള്ള ഗ്രീന്‍ റൂം സൗകര്യങ്ങളും, പാര്‍ക്കിംഗ് സൗകര്യങ്ങളും ഭക്ഷണ ശാലയുമെല്ലാമുള്ള വേദി കാലത്ത് 8 മണി മുതല്‍ രാത്രി 12 മണി വരെ ആവശ്യമായി വരുമെന്നും അത് കണ്ടെത്തണമെന്നും യുക്മ എസ് എം എ തിരഞ്ഞെടുത്ത ലോക്കല്‍ കോര്‍ഡിനേറ്ററെ അറിയിക്കുകയും അതനുസരിച്ച് വെസ്റ്റ്ക്ലിഫ് സ്കൂള്‍ ബുക്കു ചെയ്യുകയുമുണ്ടായി. മേല്‍പ്പറഞ്ഞ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാനെന്നും ഇത് കാലത്ത് 8 മണി മുതല്‍ രാത്രി 10 മണി വരെ ബുക്കു ചെയ്തിരിക്കുന്നുവെന്നും, അനുബന്ധമായി അധികസമയം ഉപയോഗിക്കേണ്ടി വന്നാല്‍ അതിനുള്ള തുക സ്കൂള്‍ കെയര്‍ ടേക്കര്‍ വശം നല്കിയാല് മതിയെന്നും ലോക്കല്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചത് . അപ്പ്രകാരം യുക്മ അഡ്വാന്‍സ് മുഴുവന്‍ പണവും നല്കി വേദി ബുക്കു ചെയ്തതിന്റെ രേഖകള്‍ യുക്മ നാഷണല്‍ കമ്മിറ്റിയുടെ കൈവശമുണ്ട് .
2011 ലെ കലാമേള നവംബര്‍ 12ന നടത്താന്‍ നിശ്ചയിച്ചതായി വളരെ നേരത്തെ തന്നെ മെമ്പര്‍ അസോസിയേഷന് ആയ യുകെയിലെ 60 അസോസിയേഷനുകള്‍ക്കും യുക്മ സെക്രട്ടറിയില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുള്ളതാണ് . ഈ കലാമേള നവംബര്‍ 5 ലേക്ക് മാറ്റി വയ്ക്കാക്കനുണ്ടായ പ്രധാന കാരണം 4 സ്റ്റേജുകള്‍ നവംബര്‍ 12 ന ലഭ്യമല്ല എന്നതാണ്.
കലാമേള ദിവസം ഈ ലോക്കല്‍ കോര്‍ഡിനേറ്ററും കെ യര്‍ ടേക്കറും ചേര്‍ന്ന് തുറന്നു തന്ന മുറികളും ഹാളുകളും മാത്രമാണ് യുക്മ ഉപയോഗിച്ചത്. മറ്റെല്ലാ സ്റ്റേജുകളിലേയും മല്‍സരങ്ങള്‍ വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു എങ്കിലും ചില പ്രധാന മല്‍സരങ്ങളും, സമാപന സമ്മാനദാന ചടങ്ങുകളുമായി രാത്രി 1മണി വരെ മെയിന്‍ സ്റ്റേജ് മാത്രം ഉപയോഗിക്കേണ്ടി വന്നു. ഇതിന് അധികമായി വന്നു വെന്നവകാശപ്പെട്ട് കെ യര്‍ ടേക്കര്‍ വശം നല്‍കുന്നതിന് ആവശ്യപ്പെട്ട തുക അപ്പോള്‍ തന്നെ ലോക്കല്‍ കോര്‍ഡിനേറ്ററെ യുക്മ ഭാരവാഹികള്‍ ഏല്‍പ്പിച്ചതുമാണ്. കലാമേള സംബന്ധമായ എല്ലാ ചിലവുകളും കൊടുത്തു തീര്‍ത്തതിനു ശേഷമാണ് യുക്മ ഭാരവാഹികള്‍ വേദി വിട്ടു പോകുന്നത്.
കലാമേള കഴിഞ്ഞ് അടുത്ത ദിവസങ്ങളിലാണ് സ്കൂള്‍ അധികൃതര്‍ ഹാള്‍ അധികസമയം ഉപയോഗിച്ചതിനും, ചില മുതലുകള്‍ കാണാതെ പോയതിനും ചേര്‍ത്ത് 875ല്‍ അധികം പൗണ്ടിന്റെ ഒരു ബില്ല് അയച്ചു എന്ന് എസ് എം എ യുക്മയെ അറിയിക്കുന്നതും, യുക്മ അതിന് വിശദീകരണം തേടുകയും ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം കാണാതെ പോയ ചില മുതലുകള്‍ കണ്ടു കിട്ടിയതായി സ്കൂല് അധികൃതര്‍ അറിയിച്ചുവെന്നും അതിനുള്ള തുക കഴിച്ച് ഒരു പുതിയ ഇന്‍ വോയിസ് സ്കൂള്‍ അധികൃതര്‍ അയച്ചിരിക്കുന്നു എന്നും കാണിച്ച് എസ് എം എ ലോക്കല്‍ കോര്‍ഡിനേറ്റര്‍ യുക്മയെ സമീപിച്ചു.
അനുവദിച്ചിരുന്നതിലും 3 മണിക്കൂര്‍ അധികം ഒരു ഹാള്‍ മാത്രം ഉപയോഗിച്ചതിന് 875ല്‍ അധികം പൗണ്ട് ചാര്‍ജ്ജ് ചെയ്യുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി അതിനെക്കുറിച്ച് സ്കൂള്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടേണമെന്ന ആവശ്യം യുക്മ യുക്മക്കു വേണ്ടി ഹാള്‍ ബുക്കു ചെയ്ത എസ് എം എയുടെ മുന്പില് അവതരിപ്പിച്ചു എങ്കിലും എസ് എം എയും അതുവരെ മുന്‍പന്തിയിലുണ്ടായിരുന്ന ലോക്കല്‍ കോര്‍ഡിനേറ്ററും തികഞ്ഞ നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. യുക്മക്കുവേണ്ടി സ്കൂള്‍ ബുക്കു ചെയ്തത് എസ് എം എ (ലോക്കല്‍ കോര്‍ഡിനേറ്റര്‍) ആയതിനാലും യുക്മ ഭാരവാഹികള്‍ക്ക് നേരിട്ട് ഇക്കാര്യത്തില്‍ ബന്ധമില്ലാതിരുന്നതിനാലും സ്കൂള്‍ അധികൃതരുമായി ഒരു കൂടിക്കാഴ്ചക്ക് യുക്മക്ക് സാധിക്കുമായിരുന്നില്ല. എന്നിരുന്നാല്‍ തന്നെയും ഈ അധിക ബില്ലിന്റെ നിജസ്ഥിതി ആരാഞ്ഞപ്പോള്‍ എസ് എം എ നാലു സ്റ്റെജുകള്ക്ക് പകരം രണ്ടു സ്റ്റേജ് മാത്രമാണ് ബുക്ക് ചെയ്തിരുന്ന്തെന്നും അതിനുള്ള അധിക ബില്ലാണ് ഈ തുകയെന്നും യുക്മ നാഷണല്‍ കമ്മിറ്റി ക്ക് മനസിലാക്കാന്‍ കഴിഞ്ഞത് .
2010 ലെ കലാമേള ക്ക് ആതിഥ്യ മരുളിയ ബാത്ത് മലയാളീ അസോസിയേഷന് നെ പോലെ സൌതെണ്ട് മലയാളീ അസോസിയേഷനു മായി നല്ലൊരു ബന്ധം യുക്മക്ക് ആവശ്യമാണ്. യുകെയിലെ അറുപതിലധികം മലയാളി അസ്സോസിയേഷനുകള്‍ ഇതിനോടകം അംഗങ്ങളായുള്ള ഇനിയും വളര്‍ന്നുകൊണ്ടിരിക്കുന്ന നാഷണല്‍ ഓര്‍ഗനൈസേഷനാണ് യുക്മ. നാഷണല്‍ കലാമേളക്കുള്ള വേദി ബുക്കു ചെയ്യുകയും വന്‍ വിജയമായിരുന്ന കലാമേളക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്ത എസ് എം എയുടെ സേവനങ്ങളെ യുക്മ പ്രത്യേകം വിലമതിക്കുന്നു. ഒരിക്കല്‍ കൂടി ഇത്തരമൊരു പ്രസ്താവന നല്കെണ്ടിവന്നതില് യുക്മ നാഷണല്‍ കമ്മിറ്റിക്കുള്ള ഖേദം അറിയിച്ചുകൊണ്ട് ,
നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി ,
PRO. ബാല സജീവ് കുമാര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല