ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ ടോട്ടന്‍ഹാം ഗോള്‍രഹിത സമനിലയില്‍ തളച്ചു. സ്വന്തം തട്ടകത്തില്‍ സമനില വഴങ്ങിയ ലിവര്‍പൂള്‍ പോയിന്റ് നിലയില്‍ ഏഴാംസ്‌ഥാനത്തേക്കു പിന്‍വാങ്ങി. 24 കളികളില്‍നിന്ന് അവര്‍ക്ക് 39 പോയിന്റുണ്ട്.
ആറാംസ്‌ഥാനക്കാരായ ആഴ്‌സണലിനെക്കാള്‍ ഒരു പോയിന്റ് ഗമാത്രം പിന്നിലാണ് അവര്‍. 24 കളികളില്‍നിന്ന് 50 പോയിന്റുള്ള ടോട്ടന്‍ഹാം മൂന്നാംസ്‌ഥാനത്താണ്. മാഞ്ചസ്‌റ്റര്‍ സിറ്റി (57), മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് (55) എന്നിവരാണ് ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍. എട്ടു മത്സരങ്ങളില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട യുറുഗ്വേ താരം ലൂയിസ് സുവാരസ് ഇന്നലെ കളിക്കളത്തിലേക്കു മടങ്ങിവന്നു.
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ പാട്രിക് എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതിനാണ് സുവാരസിന് ഫുട്‌ബോള്‍ അസോസിയേഷന്‍ എട്ടു മത്സരങ്ങളില്‍നിന്നു വിലക്കേര്‍പ്പെടുത്തിയത്. ഡിര്‍ക് ക്യൂയിറ്റിന്റെ പകരക്കാരനായി 66 ാം മിനിട്ടിലാണു സുവാരസ് കളിക്കളത്തിലെത്തിയത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സൗത്ത്‌വാര്‍ക് ക്രൗണ്‍ കോടതിയില്‍ പോയിരുന്ന ലിവര്‍പൂള്‍ കോച്ച് ഹാരി റെഡ്‌നാപ്പിനു മത്സരം തുടങ്ങും മുന്‍പ് ആന്‍ഫീല്‍ഡില്‍ മടങ്ങിയെത്താനായില്ല. ആന്‍ഫീല്‍ഡിലെ ഗ്രൗണ്ടില്‍ മത്സരത്തിനിടെ പൂച്ചയിറങ്ങിയതും കൗതുകമായി. കളിക്കിടെ പൂച്ച ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്നു മൂന്നു മിനിട്ട് മത്സരം തടസപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല