റിച്ചാര്‍ഡ് പിറ്റ്മാന്‍ ഒരു ഇതിഹാസമാണ്. ചുമ്മാതെ ഇതിഹാസമാണെന്ന് പറയുകയല്ല. 470ഓളം കുതിരയോട്ടങ്ങളില്‍ വിജയിച്ച കുതിരയോട്ടവുമായി ബന്ധപ്പെട്ട് ഏഴോളം നോവലുകള്‍ എഴുതിയ ഒരു ഇതിഹാസ താരമാണ് പിറ്റ്മാന്‍. ബ്രിട്ടീഷ് സാമൂഹിക ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന പിറ്റ്മാന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വേറൊരു കാര്യത്തിനാണ്. തന്റെ കിഡ്നി ഒരാള്‍ക്ക് ദാനംചെയ്തിരിക്കുകയാണ് പിറ്റ്മാന്‍. ഒരു അപരിചിതനാണ് റിച്ചാര്‍ഡ് പിറ്റ്മാന്‍ കിഡ്നി ദാനം ചെയ്തിരിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ വിജയകരമായ കുതിരയോട്ട ജീവിതത്തിനുശേഷം ബിബിസിയില്‍ ചേര്‍ന്ന പിറ്റ്മാന്‍ ഈയൊരു ഒറ്റസംഭവത്തോടെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ഓക്ഫോര്‍ഡ് ചര്‍ച്ച്ഹില്‍ ആശുപത്രിയിലാണ് കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. നാല് ദിവസത്തെ ശസ്ത്രക്രിയയ്ക്കുശേഷം പിറ്റ്മാനെ ഇപ്പോള്‍ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പിറ്റ്മാന്റെ അടുത്ത കൂട്ടുകാരനായിരുന്ന ടിം ഗിബ്സന്‍ കിഡ്നി തകരാറിലായതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷംമുമ്പ് മരണമടഞ്ഞിരുന്നു. അപ്പോഴാണ് കിഡ്നിയുടെ വിലയെക്കുറിച്ച് താന്‍ ബോധവാനായതെന്നാണ് പിറ്റ്മാന്‍ പറയുന്നത്. അതിനെത്തുടര്‍ന്നാണ് കിഡ്നി തകരാറുള്ള ആരെയെങ്കിലും സഹായിക്കണമെന്ന് പിറ്റ്മാന്‍ ആഗ്രഹിച്ചത്.
അങ്ങനെയാണ് കിഡ്നി ദാനം ചെയ്യാന്‍ പിറ്റ്മാന്‍ തയ്യാറെടുത്തത്. ആര്‍ക്കാണ് തന്റെ കിഡ്നി നല്‍കിയതെന്നത് ഒരു പ്രശ്നമല്ലെന്ന് പിറ്റ്മാന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വര്‍ഷം കേരളത്തിലെ പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി തന്‍റെ കിഡ്നി ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു.ഇതേ പാത സ്വീകരിച്ച കുതിരയോട്ട രാജാവ് റിച്ചാര്‍ഡ് പിറ്റ്മാനും ബ്രിട്ടനില്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല