ക്രിസ്തുവിന്‍റെ ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം ടര്‍ക്കിയിലെ പമുക്കെലക്കടുത്ത് ഹെറാപ്പോളിസ് അവശിഷ്ടങ്ങള്‍ക്കിടയില്‍ മണ്ണിനടിയില്‍ നിന്നും കുഴിച്ചെടുത്തതായി ഒരു അന്തര്‍ദേശീയ ആര്‍ക്കിയോളജിക്കല്‍ സംഘം അവകാശപ്പെട്ടു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട ഈ അന്തര്‍ദേശീയ ആര്‍ക്കിയോളജിക്കല്‍ ടീമാണ് ഉദ്ഘനനം നടത്തി പീലിപ്പോസിന്റെ ശവകുടീരം കണ്ടെത്തിയത്.
ഇത് ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം തന്നെയാണെന്നാണ് സംഘത്തിന്റെ അവകാശവാദം. ഹെറാപ്പോളിസില്‍ ഒന്നാം നൂറ്റാണ്ടില്‍ പണിത ഒരു ദേവാലയം ഉണ്ടാായിരുന്നു. ഈ ദേവാലയത്തിന് കേടുപാട് സംഭവിക്കുകയും അഞ്ചാം നൂറ്റാണ്ടില്‍ ഇതിന് മുകളില്‍ മറ്റൊരു ദേവാലയം പണിയുകയു ചെയ്തു.
ഈ ദേവാലയത്തില്‍ ആര്‍ക്കിയോളജിക്കല്‍ ടീം നടത്തിയ ഉദ്ഘനനത്തിനിടയിലാണ് ക്രിസ്തു ശിഷ്യന്‍ പീലിപ്പോസിന്റെ ശവകുടീരം കണ്െടടുത്തത്. ക്രിസ്തുശിക്ഷ്യനായ പീലിപ്പോസിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കോണ്‍സ്റ്റാന്റിനോപ്പോളില്‍ സൂക്ഷിച്ചതിന് ശേഷം മറ്റ് അപ്പസ്തോലന്മാരുടെ അവശിഷ്ടങ്ങളോടൊപ്പം റോമിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല