മാള്‍വെണ്‍: യുകെയിലെ വിശ്വാസ സമൂഹം കാത്തിരിക്കുന്ന യാഹോവായിരെ കണ്‍വെന്‍ഷന്റെ മുഖ്യ വചന പ്രഘോഷകനായ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നാളെ വൈകുന്നേരം ബര്‍മിംഗ്ഹാമില്‍ എത്തും. ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാള്‍വെന്‍ ഹില്‍സിലെ ത്രീ കൌണ്ട് ഷോ ഗ്രൌണ്ടിലെ പ്രധാന ഹാളായ വേ ഹാളില്‍ നടക്കുന്ന ധ്യാന ശ്രുശ്രൂഷകളില്‍ വചന പ്രഘോഷണം, ദിവ്യകാരുണ്യരാധന, ആത്മീയ പങ്കുവെക്കലുകള്‍, കുട്ടികളുടെ ശ്രുശ്രൂഷ, വിശുദ്ധ കുമ്പസാരം, സാക്ഷ്യ ശ്രുശ്രൂഷ്‌കള്‍, ഗാന ശ്രുശ്രൂഷ എന്നിവ നടക്കും.
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനീലൂടെ അത്ഭുതകരമായ ദൈവിക സ്പര്‍ശനം ലഭിച്ചവര്‍ സാക്ഷ്യ ശ്രുശ്രൂഷയ്ക്കായി വരുമ്പോള്‍ തങ്ങള്‍ക്ക് ലഭിച്ച ദൈവാനുഗ്രഹം വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കി കളര്‍ ഫോട്ടോ സഹിതം കൊണ്ട് വരണമെന്ന് പ്രത്യേകം ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു. കണ്‍വെന്‍ഷന്‍ ഹാളിലേയ്ക്കുള്ള പ്രവേശനം ബ്രൌന്‍ ഗെയ്റ്റ് വഴിയാണു. നാവിഗേറ്റര്‍ ബ്രൌണ്‍ ഗെയ്റ്റിനു സമീപത്തായിരിക്കില്ല വാഹനങ്ങള്‍ എത്തിക്കുന്നത്. ത്രീ കൌണ്ടി ഷോ ഗ്രൌണ്ടിനോട് അടുക്കാറാകുമ്പോള്‍ മഞ്ഞ നിറത്തിലുള്ള സൈന്‍ ബോര്‍ഡില്‍ ബ്രൌണ്‍ ഗെയ്ട്ടിലേക്കുള്ള വഴി നോക്കി വേണം കണ്‍വെന്‍ഷന്‍ സെന്ററിലെക്ക് എത്തേണ്ടത്.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമായിരിക്കും. കുട്ടികളുമായി വരുന്നവര്‍ ഹാറ്റ്, ഗ്ലൌസ്, എന്നിങ്ങനെ ചൂട് നിലനിര്‍ത്തുവാന്‍ തക്ക വസ്തുക്കള്‍ ധരിക്കുന്നത് അനുയോജ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ്- 07414747573; ഷിബു: 07737172449
വിലാസം: Way Hall (broun gate entrance), Three Count Show Ground, Malvern, WR13 6NW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല