പൂള്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ-യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് സോണ്‍ ഇടവകകളിലെ മര്‍ത്ത മറിയം സമാജാംഗങ്ങള്‍ക്കായി പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിധേയത്തില്‍ ‘പതിരാരാകരുത് ഈ കതിരുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഏകദിന സെമിനാര്‍ പ്രതികൂല കാലാവസ്ഥയിലും ജനപങ്കാളിത്വം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും അവിസ്മരണീയമായി.
മര്‍ത്ത മറിയം സമാജം യുകെ ഭദ്രാസനം വൈസ് പ്രസിഡണ്ട് റവ: ഫാ.വറുഗീസ് റ്റി മാത്യു ഉല്‍ഘാടനം ചെയ്തു. ആറു ഇടവകകളില്‍ നിന്നായി അറുപതോളം പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറിന്റെ ആദ്യഭാഗം റോമന്‍ കത്തോലിക്കാ സഭയിലെ ശെമ്മശനും പ്രമുഖ ജിപിയുമായ ഡീക്കന്‍ ജോനാഥന്‍ ക്ലസ്റ്ററൈറ്റ് നേതൃത്വം നല്‍കി. ശ്രീമതി എലിസബത്ത് ജോയിയുടെ രണ്ടാം ഭാഗത്തില്‍ ആധുനിക ലോകത്തിലും പാശ്ചാത്യ സംസ്കാരത്തിലും വളരുന്ന നമ്മുടെ കുട്ടികള്‍ക്ക് സഭയും മാതാപിതാക്കളും നല്‍കേണ്ടുന്ന പിന്തുണ, കുടുംബ പ്രാര്‍ത്ഥന, കുടുംബമായി ഒന്നിച്ച് വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കുക ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക, ദൈനദിന കാര്യങ്ങള്‍ കുട്ടികളുമായി പങ്കു വെക്കുന്നതിനെ കുറിച്ചും സംസാരിച്ചു.
പൊതുസമൂഹത്തില്‍ കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ചര്‍ച്ചയില്‍ സജീവ ചര്‍ച്ചാ വിഷയമായി. മര്‍ത്ത മറിയം സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഭാവി പരിപാടികളും തഥവസരത്തില്‍ ചര്‍ച്ച ചെയ്തു. വരുന്ന മെയ് അഞ്ചാം തീയ്യതി ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമ്ഖ്യത്തില്‍ നടക്കുന്ന മര്‍ത്ത മറിയം ഭദ്രാസന സമ്മേളനത്തിന് അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് വികാരി നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല