മീശയും താടിയും ആണത്വത്തിന്റെ ലക്ഷണമായാണ് നാം കാണുന്നത്. അതേ കാരണത്താല്‍ അമിതമായ രോമവളര്‍ച്ച മൂലം മൂന്നു സഹോദരിമാരുടെ ജീവിതം വഴിമുട്ടിയിരിക്കയാണ്. വെയര്‍ വൂള്‍ഫ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ രോഗം മൂലം ശരീരത്തിലും മുഖത്തിലും അനിയന്ത്രിതമായി രോമ വളര്‍ച്ച ഉണ്ടാകുന്നു. ഇതുമൂലം ജീവിതത്തില്‍ ഇവര്‍ ഒറ്റപ്പെട്ടു പോയിരിക്കുകയാണ്. ഒരു വിവാഹം പോലും കഴിക്കാന്‍ സാധിക്കാത്ത വിധം ഈ രോഗം മൂന്നു പേരെയും തളര്‍ത്തിയിട്ടുണ്ട്. ഈ അവസ്ഥ ലോകത്തില്‍ ബില്ല്യന്‍ പേരില്‍ ഒരാള്‍ക്ക് മാത്രമേ വരാന്‍ സാധ്യതയുള്ളൂ എന്നാണു കണക്കുകള്‍ തെളിയിക്കുന്നത്. ഇത്തരക്കാര്‍ക്ക് രോമങ്ങളാല്‍ മൂടിയ പുരികം, മീശ, താടി എന്നിവ ഉണ്ടാകും.
സവിത(23), മോനിഷ(18), സാവിത്രി(16) എന്നിവരാണ് ഈ സഹോദരികള്‍. ഈ രോഗം തങ്ങളെ ജീവിതാവസാനം വരെ അവിവാഹിതരാക്കികളയും എന്നാണു ഇവരുടെ ഭയം. സവിത പറയുന്നത് വിവാഹം എന്നത് ഞങ്ങള്‍ക്ക് പറഞ്ഞിട്ടില്ല എന്നാണു. ഈ മുഖം കണ്ടു തങ്ങളെ ആര് വിവാഹം കഴിക്കാനാണ് എന്ന് ഇവള് ചോദിക്കുന്നു. ഇന്ത്യയിലെ കൊച്ചു ഗ്രാമമായ സന്ഗ്ലി ആണ് ഇവരുടെ സ്വദേശം. ലേസര്‍ ചികിത്സയിലൂടെ ഈ അവസ്ഥ ഭേദമാക്കാം എങ്കിലും അതിനാവശ്യമായ 4500 പൌണ്ട് ഈ കുടുംബത്തിന് താങ്ങാന്‍ ആകുന്നതിനും അപ്പുറമാണ്.
ഇപ്പോള്‍ ഇവര്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും പിന്നെയും രോമം അതിശക്തിയായി വളരുകയാണ്. സ്കൂളില്‍ പോകുമ്പോള്‍ പോലും മറ്റു കുട്ടികളില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുന്നത് കടുത്ത അവഗണനയാണ്. അടുത്ത സീറ്റില്‍ ഇരിക്കുവാന് പോലും പലരും വിസമ്മതിക്കുന്നു. അമ്മ അനിത സംഭാജിക്ക് ഇവരെക്കൂടാതെ മൂന്നു പെണ്മക്കള് കൂടെയുണ്ട് എന്നാല്‍ ഈ മൂന്നു പേര്‍ക്ക് മാത്രമാണ് ഈ പ്രശ്നം. തന്റെ പന്ത്രണ്ടാം വയസില്‍ വിവാഹിതയായ അനിതയുടെ ഭര്‍ത്താവിനും ഈ അസുഖം ഉണ്ടായിരുന്നു. വിവാഹദിവസമാണ് തന്റെ ഭര്‍ത്താവിനു ഈ അവസ്ഥയുണ്ട് എന്ന് തനിക്ക് മനസിലായത് എന്ന് അനിത
വെളിപ്പെടുത്തി.
തന്റെ കുട്ടികളെ മറ്റുള്ളവര്‍ ഭീകരജീവി എന്നും ദുര്മന്ത്രവാദികള് എന്നും വിളിക്കാറുള്ളത് ഈ അമ്മ ഹൃദയത്തെ പലപ്പോഴായി മുറിവേല്‍പ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ പത്ത് പതിനഞ്ചു ദിവസം മക്കളെ ജോലി ചെയ്യാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ രോമവളര്‍ച്ച അധികമാകുന്നതോടെ ജോലിസ്ഥലങ്ങളില്‍ നിന്നും പറഞ്ഞു വിടുകയാണ് ഉണ്ടാകാറ്. നല്ല വിവാഹാലോചന വരികയാണെങ്കില്‍ തീര്‍ച്ചയായും ഇവരുടെ വിവാഹം നടത്തിക്കൊടുക്കും എന്ന് അമ്മ പറഞ്ഞു. വന്നില്ലെങ്കിലും അവര്‍ക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കേണ്ടതുണ്ട്. തന്റെ ജീവനുള്ളിടത്തോളം കാലം ഇവരെ താന്‍ കൈവിടുകയില്ല എന്നും ആ അമ്മ കൂട്ടി ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല