ചോക്കളെറ്റ് എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ വായില്‍ വെള്ളം നിറയും. സാധാരണ ചോക്കലേറ്റു തടി വര്‍ദ്ധിപ്പിക്കുന്നവന്‍ എന്ന ചീത്തപ്പേരിനു ഉടമയാണ്. എന്നാല്‍ ചോക്കലേറ്റു പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. പ്രഭാത ഭക്ഷണത്തോടൊപ്പം ചോക്കലേറ്റു കഴിക്കുന്നത് ഭാരം കുറയ്ക്കുവാന്‍ സഹായിക്കും! നമ്മള്‍ കരുതുന്ന പോലെ ദിവസം മൂന്നു നേരം ചോക്കലേറ്റു കഴിച്ചാല്‍ ഭാരം പെട്ടെന്ന് കുറയും എന്നല്ല ഇതിനര്‍ത്ഥം രാവിലെ കഴിക്കുന്ന ചോക്കലേറ്റ് കൂടുതല്‍ എനര്‍ജി നമുക്ക് പ്രധാനം ചെയ്യും. കൂടുതല്‍ സമയം വിശപ്പ് തോന്നാതെ തന്നെ ജോലിയെടുക്കുവാന്‍ ഈ ഊര്‍ജം സഹായിക്കും. അതിനാല്‍ തന്നെ കൂടുതലുള്ള കൊഴുപ്പ് ഇതിലൂടെ അലിഞ്ഞില്ലാതാകും.
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞ ചോക്ലേറ്റ് കഴിക്കുന്നത് മധുര പലഹാരങ്ങളോടുള്ള നമ്മുടെ കൊതി അടക്കുകയും ചെയ്യും. രാവിലെ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരപ്രവര്‍ത്തനങ്ങളെ ഒരളവു വരെ നിയന്ത്രിക്കുന്നുണ്ട്. ഈ സമയത്ത് ചോക്ലേറ്റ് കഴിച്ചാല്‍ അത് നമ്മുടെ പോഷണ ഉപാപചയങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജം നല്‍കും.
193 പേരില്‍ നടത്തിയ ഗവേഷണമാണ് ഈ പഠനഫലം പുറത്തു കൊണ്ട് വന്നത്. രണ്ടു ഗ്രൂപ്പായി നടത്തിയ ഈ ഗവേഷനഹില്‍ ആദ്യം ഒരു ഗ്രൂപ്പിന് 300 കലോറിയും മറ്റൊരു ഗ്രൂപ്പിന് 600 കലോറിയും അടങ്ങുന്ന ഭക്ഷണം നല്‍കി. ആദ്യത്തെ ഘട്ടത്തില്‍ ഇരുവരുടെയും ഭാരനഷ്ട്ടം ഏകദേശം ഒരു പോലെയായിരുന്നു എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 600 കലോറി അതായത് ചോക്ലേറ്റ് ഉള്‍പ്പെടുന്ന പ്രഭാത ഭക്ഷണം കഴിച്ചവര്‍ ഭാരം അധികം കുറഞ്ഞതായി കാണപ്പെട്ടു. മറ്റുള്ളവരേക്കാള്‍ ശരാശരി 40lb ഭാരമെങ്കിലും ചോക്ലേറ്റ് കഴിക്കുന്നവര്‍ക്ക് കുറക്കാന്‍ കഴിഞ്ഞു.
മധുരത്തിനോടുള്ള പ്രേമം നിയന്ത്രിക്കാന്‍ കഴിയും എന്നുള്ളതാണ് ദിവസവും ചോക്ലേറ്റ് കഴിക്കുന്നതിന്റെ ഗുണം. മറ്റുള്ളവര്‍ നിയന്ത്രണം നഷ്ട്ടപെട്ടു ചിലപ്പോഴെങ്കിലും മധുരം നുണയുന്നതായി ഈ ഗവേഷണത്തില്‍ കണ്ടെത്തി. നല്ല രീതിയിലുള്ള പ്രഭാത ഭക്ഷണം ദിവസത്തില്‍ പിന്നീട് കഴിക്കുന്ന ഭക്ഷണത്തില്‍ കുറവ് വരുത്തും എന്ന് ഗവേഷകനായ പ്രൊ:ജാകുബോവിക്സ് അഭിപ്രായപ്പെട്ടു.
മനപ്പൂര്‍വ്വം മധുരം ഒഴിവാക്കുന്നത് അതിനോടുള്ള മാനസികമായ അടിമത്തത്തിലേക്ക് വഴിയൊരുക്കും. ഒരു മുഴുവന്‍ ദിവസത്തെ ജോലികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജം ഡെസേര്‍ട്ട് അടങ്ങിയ പ്രഭാത ഭക്ഷണം നല്‍കും. അതിനാല്‍ തന്നെ വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുക എന്ന ശീലം ഒഴിവാകുന്നു. ഇത് തന്നെയാണ് ഭാരം കുറയുന്നതിലെ രഹസ്യം. അതിനാല്‍ തടിയന്മാരായ ചോക്ലേറ്റ് പ്രേമികളെ ഇന്ന് തന്നെ നിങ്ങളുടെ പ്രഭാത ഭക്ഷണത്തില്‍ ചോക്ലേറ്റ് ചേര്‍ത്ത് കൊള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല