ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം പരിശീലകന് ഫാബിയ കപെല്ലോ രാജിവച്ചു. ഫുട്ബോള്‍ അസോസിയേഷന് ചെയര്മാന് ഡേവിഡ് ബെന്‍സ്റ്റീനും ജനറല്‍ സെക്രട്ടറി അലക്സ് ഹോമുമായി ചര്‍ച്ച നടത്തിയതിനുശേഷമായിരുന്നു രാജി. ഇക്കാര്യം എഫ്എ തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ജോണ്‍ ടെറിയെ നായകസ്ഥാനത്തുനീക്കുന്നതിനെ 65കാരനായ ഇറ്റാലിയന്‍കാരനായ കോച്ച് പരസ്യമായി എതിര്‍ത്തിരുന്നു. അണ്ടര്‍ 21 ടീം പരിശീലകന് സ്റ്റുവാര്‍ട്ട് പിയേഴ്സിന് താത്കാലിക ചുമതല നല്‍കിയേക്കും.
ടെറിയ നായക സ്ഥാനത്തുനിന്നൊഴിവാക്കണമെന്ന അസോസിയേഷന് തീരുമാനവും ഇറ്റാലിയന്‍ ടെലിവിഷനുവേണ്ടി കാപ്പെല്ലോ നല്കിയ വിവാദ അഭിമുഖവും തന്നെയായിരുന്നു ചര്‍ച്ചാവിഷയം. ഒരു മണിക്കൂറോളം കാപെല്ലോയുമായി ചര്‍ച്ച നടത്തി. പരിശീലകസ്ഥാനത്തുനിന്ന് എത്രയും വേഗം ഒഴിയുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇംഗ്ലണ്ടിന്റെ പരിശീലക കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ കാപ്പെല്ലോ 42 മത്സരങ്ങളില്‍ നിന്ന് ടീമിന് 28 വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല