1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2012

സാബു ചുണ്ടക്കാട്ടില്‍

ഡെറി: ഡെറി സെന്റ്‌ മേരീസ് ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശന തിരുന്നാള്‍ പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച്ച നടക്കും. സെന്റ്‌ കൊളംബസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയേറ്റ് നടക്കുന്നതോടെ തിരുന്നാളിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ റവ.ഡോ:മാത്യു തോട്ടത്തിമ്യാലില്‍, ഫാ.സ്റ്റീഫന്‍ ജയരാജ്‌, റവ.ഡോ:ആന്റണി പെരുമായന്‍, ഫാ.ജോസഫ്‌ കറുകയില്‍ തുടങ്ങിയവര്‍ മുഖ്യ കാര്‍മികരാകും.

ദിവ്യബലിയെ തുടര്‍ന്ന് നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തില്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും സംവഹിക്കും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം പ്രസുഭേന്തി വാഴ്ച്ചയും സമാപന ആശിര്‍വാദവും നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശന തിരുന്നാളില്‍ പങ്കെടുത്ത് നമുക്ക്‌ പൈതൃകമായി ലഭിച്ചിരിക്കുന്ന മാതൃഭക്തി കാത്ത്‌ സൂക്ഷിക്കുന്നതിനും പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും ഇടവക വികാരി ഫാ.ജോസഫ്‌ കറുകയില്‍ സ്വാഗതം ചെയ്തു. പള്ളിയുടെ വിലാസം: ST.COLUMBUS CHURCH, CHAPEL RAOD, LONDON DERRY, BT472BB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.