വ്യാജ ഒരു പൌണ്ട് നാണയങ്ങള്‍ ബ്രിട്ടണില്‍ പെരുകുകയാണ്. ഏകദേശം നാല്പത്തിമൂന്നു മില്യനോളം വ്യാജ നാണയങ്ങളാണ് ബ്രിട്ടനില്‍ ഉള്ളതായി കണക്കാക്കുന്നത്. കൃത്യമായ ഭാരവും അളവും ഉള്ള നാണയം താരമ്യേന തിരിച്ചറിയാന്‍ എളുപ്പമാണ് എങ്കിലും വ്യാജന്റെ ഒഴുക്ക് കുറയുന്നില്ല. വ്യാജനാണയങ്ങളുടെ കൈമാറ്റം കുറ്റകരമാണ് എന്നിരിക്കെ ശരിയായ നാണയവും വ്യാജ നാണയവും തിരിച്ചറിയുന്നതിനു നമുക്ക് സാധിക്കണം. ബ്രിട്ടനില്‍ ഇന്ന് ലഭ്യമാകുന്ന മുപ്പത്തിയാറു നാണയങ്ങളില്‍ ഒന്ന് വ്യജനായിരിക്കും. വ്യാജനെ തിരിച്ചറിയുവാനുള്ള ചില വഴികളാണ് താഴെ.
പ്രശ്നം ഗുരുതരം?
2003-2004 കാലയളവില്‍ 85000 വ്യാജ നാണയങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇത് മില്ല്യന്‍ കവിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ രണ്ടു മില്യനോളം വ്യാജ നാണയങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയുണ്ടായി. ഇപ്പോഴും രാജ്യം വ്യാജനാണയങ്ങളുടെ പ്രചാരത്തില്‍ നിന്നും മോചിക്കപ്പെട്ടിട്ടില്ല. റോയല്‍ മിന്റ്റ് സര്‍വേ അനുസരിച്ച് ഇന്ന് ഉപയോഗിക്കപ്പെടുന്ന 2.94% നാണയങ്ങളും വ്യാജമാണ്. അതിനാല്‍ പ്രശനം അതീവ ഗുരുതരം തന്നെയാണ്.
വ്യാജന്മാരെ എങ്ങനെയെല്ലാം തിരിച്ചറിയാം?
ഒറിജിനലിനെ വെല്ലുന്ന വ്യാജനാണ് വിപണിയില്‍ എങ്കിലും സൂക്ഷമായ നിരീക്ഷണത്തിലൂടെ വ്യാജനെ മനസിലാക്കാവുന്നതാണ്. ജനങ്ങള്‍ ഇതിനെ പറ്റി ബാധവാന്മാരല്ല എന്നതാണ് സത്യം. പാര്‍ക്കിംഗ് മെഷീനില്‍ നാണയം എടുക്കാതെയാകുമ്പൊഴാണ് നാം ഇത് ശ്രദ്ധിക്കുക തന്നെ. ഒരു പൌണ്ട് അല്ലെ എന്ന് കരുതി പലരും ഇത് തള്ളിക്കളയുന്നതും സാധാരണം.
അത്ര സുഖമമായി തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും ഇതാ കുറച്ചു വഴികള്‍…
1. പ്രചാരത്തിലായി നാളുകള്‍ ഏറെ ആയി എങ്കിലും ഇപ്പോഴും പുത്തനായി നില്‍ക്കുന്നുണ്ട് യഥാര്ത്ഥനാണയം.
2. 1983ഇല് ആദ്യമായി നിലവില്‍ വന്ന നാണയം പിന്നീട് ഓരോ വര്‍ഷവും രൂപമാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ റോയല്‍ മിന്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ആ രൂപമാറ്റങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ നാണയങ്ങളും വ്യാജമാണ്.
3. നാണയത്തിന്റെ അരികുകളിലുള്ള ലേഖനം വ്യത്യസ്തമാകും. ഓരോ വര്‍ഷത്തിനും വ്യത്യസ്ത രീതികളുണ്ട്.
4. നാണയത്തിന്റെ രണ്ടു വശങ്ങളും യഥാര്ത്ഥനാണയത്തിനെ തട്ടിച്ചു നോക്കുമ്പോള്‍ കൃത്യമായി നിര്വചിക്കപെട്ടിട്ടുണ്ടാകില്ല.
5. രൂപകല്‍പ്പനയുടെ കൂടിച്ചേരല്‍ പ്രത്യേക കോണുകളില്‍ ആണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത് എങ്കില്‍ വ്യാജനായിരിക്കും.
6. വ്യാജന്റെ അരികുകള്‍ കൃത്യമായിരിക്കില്ല.
7. വ്യാജന്റെ അരികുകളിലെ എഴുത്തുകള്‍ ഒരേ രീതിയില്‍ ആകില്ല. അക്ഷരങ്ങള്‍ക്കിടയില്‍ സ്ഥലം കാണാം.
8. വ്യാജന് ഭാരം കുറവായിരിക്കും.
9. വ്യാജ നാണയങ്ങള്‍ വേണ്ടിംഗ് മെഷീനുകള്‍ സ്വീകരിക്കുകില്ല.
10. വ്യാജ നാണയങ്ങളുടെ നിറത്തില്‍ മഞ്ഞ കൂടുതലായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല