ജീവിതം ആഘോഷിച്ചു തുടങ്ങുന്നതെയുള്ളൂ ഈ ജോഡികള്‍. അതിനുള്ളില്‍ നാല്പത്തഞ്ചു മില്ല്യണ്‍ പൌണ്ട് കയ്യില്‍ വന്നതിന്റെ ഞെട്ടലിലാണ് കേസി കാരിങ്ങ്ട്ടനും മാറ്റ് ടോപ്ഹാമും. ഐസ്ലാണ്ടില്‍ സൂപ്പര്‍ വൈസര്‍ ആണ് കേസി. മാറ്റാകട്ടെ ഒരു പെയിന്ററും. നോട്ടിംഗ്ഹാമില്‍ നിന്നുള്ള ഇവര്സെപ്റ്റംബറില് വിവാഹിതരാകാന്‍ പോകുകയാണ്. ഇവര്‍ ഈ പണം പങ്കു വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ കൂടെയുണ്ടായിരുന്നവരെ സംരക്ഷിക്കുവാന്‍ ഈ പണം ഉപയോഗിക്കും എന്ന് ഇരുവരും തുറന്നു പറഞ്ഞു.
കേസി തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവളാണ്. തന്റെ മാതാപിതാക്കളുടെ മോര്‍ട്ട് ഗേജ് താന്‍ പണം അടച്ചു തീര്‍ക്കുക എന്നത് അഭിമാനം പകരുന്ന പ്രവൃത്തിയാണ്. തന്റെ അച്ഛന്റെ സ്വപ്നമായിരുന്നു പോര്‍ഷെ കാര്‍. തന്റെ കുട്ടിക്കാലത്ത് ആ കാര്‍ താനൊരിക്കല്‍ വാങ്ങും എന്ന് കൂടെക്കൂടെ പറയുമായിരുന്നു. ഇപ്പോള്‍ അതിനുള്ള സമയം ആയിട്ടുണ്ട് എന്നും കേസി കൂട്ടിച്ചേര്‍ത്തു. ഇനി തങ്ങളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം ഇവര്‍ക്ക് നടത്താനാകും. വിവാഹത്തിനു ചെലവ് എങ്ങിനെക്കുറക്കും എന്നതിനെ പറ്റി തലപുകഞ്ഞു ആലോചിക്കുകയായിരുന്നു ഇത് വരെ ഇനിയിപ്പോള്‍ അതിന്റെ ആവശ്യമില്ല കേസി പറയുന്നു.
വിവാഹത്തിനു കരിമരുന്നു പ്രയോഗം അടക്കം വിവിധ കലാപരിപാടികള്‍ ഉണ്ടാകും എന്ന് ഇവര്‍ ഉറപ്പു നല്കി. വീട് വാങ്ങുന്നതിനേക്കാള്‍ വീട് സ്വന്തം അഭിരുചിക്കനുസരിച്ച് പണിയുവാനാണ് ഇവര്‍ താല്പര്യപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന യൂറോമില്ല്യണ് ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ഇവര്‍ക്ക് ജാക്ക്പോട്ട് അടിച്ചതായി അറിവായത്. മുന്‍പ് ഒക്റ്റോബറില്‍ 101മില്ല്യണ്‍ പൌണ്ട് ഡേവ്, ആഞ്ജെല വിസ്ബെക്ക് എന്നിവര്‍ക്ക് ജാക്പോട്ടായി അടിച്ചിരുന്നു. അതിനു മൂന്നു മാസം മുന്‍പ് കോളിന്,ക്രിസ് വെയര്‍ എന്നിവര്‍ക്ക് 161 മില്ല്യണ്‍ പൌണ്ടും ലഭിച്ചിരുന്നു. എന്തായാലും ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം വെയിന്‍ റൂണി(37 മില്ല്യണ്‍)യെക്കാള്‍ സമ്പന്നരാണ് ഇപ്പോള്‍ കേസിയും മാറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല