1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2012

ടോമിച്ചന്‍ കൊഴുവനാല്‍

കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റി വോക്കിങ്ങില്‍ വെച്ച് വലിയ നോമ്പിനോട് അനുബന്ധിച്ച് ഫാ.ബിജു അലക്സിന്റെ ആത്മീയ നേതൃത്വത്തില്‍ ഫെബ്രുവരി 24, 25, 26 തീയ്യതികളില്‍ നവീകരണ ധ്യാനം നടത്തുന്നു. ധ്യാനം നയിക്കുന്നത് തൃശൂര്‍ അതിരൂപതയിലുള്ള ഷെകിനാഹ് മിനിസ്ട്രിയുടെ സുവിശേഷ പ്രഘോഷകനായ ബ്രദര്‍ സന്തോഷ്‌ കരുമത്രയാണ്.

ശാലോം ടിവിയില്‍ മഹത്വത്തിന്‍ സാന്നിധ്യം എന്ന സുവിശേഷ പ്രഘോഷണ പരമ്പരയിലൂടെ സുപരിചിതനായ ബ്രദര്‍ സന്തോഷ്‌ കരുമത്ര കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തിലും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വിദേശത്തുമായി ധ്യാന ശ്രുശ്രൂഷകള്‍ ചെയ്തു വരുന്നു. ഷെകിനാഹ് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം കൊടുക്കുന്നത് ബിഷപ്പ്‌ റാഫേല്‍ ആണ്.

ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും വി.കുര്‍ബ്ബാനയ്ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ ആത്മീയ വിരുന്നിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
ധ്യാന സമയം:
24: വെള്ളി 4-9 PM
25: ശനി 10 AM – 6.30 PM
26: ഞായര്‍ 2 PM – 9PM
ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം:
All Saints Church, 564 Woodham Lane, Woking, GU21 53H
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07737695783, 07986933667

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.