സണ്ടര്‍ലാന്റിലെ മലയാളികള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ പാരീഷ് ഡേ ആഘോഷിച്ചു. കൂടാതെ എച്ച് ജി ഡോ. തോമസ് മാര്‍ മാക്കറിയോസിന്റെ ഓര്‍മ്മദിനവും ആചരിച്ചു. മില്ഫീള്ഡ് സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ആഘോഷ പരിപാടികളില്‍ വിശ്വാസിസമൂഹം ഒന്നടങ്കം പങ്കെടുത്തു. റവ. ഫാദര്‍ ഹാപ്പി ജേക്കബ് കുര്‍ബാനയര്‍പ്പിച്ചു. കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാദര്‍ സെറാഫിം പ്രസംഗിച്ചു. തുടര്‍ന്ന് വര്‍ണ്ണാഭമായ റാസയും തിരുനാളാഘോഷങ്ങളുമുണ്ടായിരുന്നു.
ആഘോഷങ്ങള്‍ക്കുശേഷം റവ. ഫാദര്‍ മക്കോയി പാരീഷ് ഡേ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഫാദര്‍ ഹാപ്പി ജേക്കബ്, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഡീക്കണ്‍ ഗബ്രിയേല്‍, എരിത്രീയന് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഡീക്കണ്‍ മുലു ബര്‍ഹാന്‍, മലയാളം കാതോലിക്ക് കമ്യൂണിറ്റി റവ. ഫാദര്‍ സജി തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഏതാണ്ട് മുന്നൂറ്റിയന്‍പതോളം പേര് പരിപാടികള്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല