1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2012

യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് യുക്മയും സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷനും തമ്മിലുള്ള ആരോപണ പ്രത്യാരോപണ വാര്‍ത്തകളുടെ പാശ്ചാത്തലത്തില്‍ Kerala Cultural Assosiation SWANSEA , യുഗ്മ നേതൃത്വത്തിനും യുക്മയുടെ മെമ്പര്‍ അസ്സോസിയെഷനുകള്‍ക്കുമായി അയക്കുന്ന തുറന്ന കത്ത്.

പ്രിയപ്പെട്ടവരേ ,

നിര്‍ഭാഗ്യകരമായിപ്പോയ ചില പത്ര വാര്‍ത്തകളുടെയും , ഞങ്ങള്‍ക്ക് ലഭ്യമായ മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷന്‍ മുന്നോട്ടു വച്ച കാര്യങ്ങള്‍ തികച്ചും ന്യായമാണ് എന്ന വിശ്വാസത്തില്‍ ആണ് KCA SWANSEA ഈ കത്ത് എഴുതുന്നത്‌.

ഈ വിഷയം കേവലം രണ്ടു സംഘടനകളുടെ പ്രശ്നം എന്നതിലപ്പുറം, യു കെയിലെ മലയാളി സമൂഹത്തിന്റെ മുഴുവന്‍ അന്തസിനെയും ആത്മാഭിമാനത്തെയും ഇവിടുത്തെ പ്രാദേശിക സമൂഹത്തിന്റെ മുന്‍പില്‍ വ്രണപ്പെടുത്തുന്നതാണ് എന്ന ഉത്തമ വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇടപെടുവാന്‍ KCA SWANSEA മുപോട്ടു വരുന്നത്.

യുകെയിലെ മലയാളി സംഘടനകള്‍ക്ക് കരുത്തും , വഴികാട്ടിയും ആകേണ്ട യുക്മ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷനുകളുടെ അന്തകന്‍ ആകുന്നത് തികച്ചും വിരോധാഭാസമാണ്. യുക്മയുടെ മെമ്പര്‍ അസോസിയേഷനുകള്‍ ഒന്ന് പോലും ഈ വിഷയത്തില്‍ ഒരു പ്രതികരണം നടത്താതിരുന്നത് തികച്ചും ആശ്ച്ചര്യജനകമാണ്.

യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ടില്ല എന്ന ചിലരുടെ ന്യായ വാദങ്ങള്‍ക്ക് ഫണ്ടുണ്ടാക്കാന്‍ യുക്മ എന്ത് ചെയ്തു എന്ന് ആരെങ്കിലും ചോദിച്ചാല്‍ യുക്മ എന്ത് മറുപടി പറയും ? കൂടെ നില്‍ക്കുന്നവരെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഈ സംഘടന നേതൃത്വത്തിന് എങ്ങനെ ഈ നാട്ടിലെ മലയാളികളുടെ സംരക്ഷകന്‍ ആകാന്‍ സാധിക്കും ?

വളരെ വളരെ പ്രതീക്ഷയോടെ യുകെ മലയാളികള്‍ ഉറ്റുനോക്കിയ യുക്മ വര്‍ഷം മൂന്നായിട്ടും ശൈശവ ദശയില്‍ തന്നെ ഇഴയുമ്പോള്‍ ഇനിയെന്നാണ് ഈ സംഘടന സ്വന്തം കാലില്‍ നില്‍ക്കുന്നത് എന്നുള്ളത് ഒരു വലിയ ചോദ്യ ചിഹ്നംമായി മലയാളികളുടെ മുന്‍പില്‍ നില്‍ക്കുന്നു.

ഒരു പൈസ പോലും യുക്മയുടെ ഖജനാവില്‍ ബാക്കി ഇല്ലെങ്കിലും സൌത്തെണ്ടിലെ സഹോദരങ്ങളുടെ അഭിമാനത്തിന് പുല്ലുവില കല്പ്പിക്കുന്നുണ്ടായിരുന്നു എങ്കില്‍ ഒരു ദിവസം കൊണ്ട് പരിഹരിക്കാമായിരുന്ന ഒരു പ്രശ്നം ആയി മാത്രമേ ഞങ്ങള്‍ ഇതിനെ കാണുന്നോള്ളൂ. മെമ്പര്‍ അസോസിയേഷനുകള്‍ ഒരു 15 പൌണ്ട് വച്ച് ഇട്ടാല്‍ തീരാവുന്ന ഒരു പ്രശ്നം മാസങ്ങളോളം വലിച്ചിഴച്ചത് എന്തിനു വേണ്ടി ആയിരുന്നു എന്നത് യുക്മയുടെ നേതൃത്വം പറയണം.

യുക്മയുടെ നേതൃത്വം ഒന്നടക്കം കഴിവ് കേട്ടവര്‍ ആണ് എന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ചിലര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഈ സംഘടനയെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാള്‍ക്ക്‌ തോന്നിയാല്‍ അത് തെറ്റ് എന്ന് പറയാന്‍ സാധിക്കില്ല. ആരാണ് ആ കറുത്ത ശക്തികള്‍ എന്നും , എന്താണ് ഇന്ന് സംഘടന നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്നും പറയാനുള്ള ഉത്തരവാദിത്വം സംഘടനനെയും മലയാളി സമൂഹത്തെയും സ്നേഹിക്കുന്ന നേതാക്കന്മാര്‍ക്ക് ഉണ്ട് എന്ന കാര്യം നിങ്ങള്‍ മറക്കരുത്.

ഞങ്ങളൊന്നും ഈ നാട്ടുകാരല്ല എന്ന മട്ടില്‍ നിശബ്ധത പാലിക്കുന്ന മെമ്പര്‍ അസോസിയേഷനുകള്‍ ഈ വിഷയത്തില്‍ പ്രതികരിക്കണം. യുക്മയുടെ നേതൃത്വം കൈ മലര്‍ത്തിയാലും സൌതെണ്ടിലെ സഹോദരങ്ങളുടെ അഭിമാനം സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ് എന്നോര്മിപ്പിച്ചുകൊണ്ട്‌ നിര്‍ത്തട്ടെ..

KERALA CULTURAL ASSOCIATION , SWANSEA ക്ക് വേണ്ടി ,

P . R . O
Suresh Mathew .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.