മലര്‍വാടി ആര്‍ട്സ്ക്ലബിലൂടെ മലയാളത്തിന് സംവിധായകന് വിനീത് ശ്രീനിവാസന് സമ്മാനിച്ച താരമായിരുന്നു നിവീന്‍ പോളി. ഒരുകൂട്ടം പുതുമുഖങ്ങള്‍ അണിനിരന്ന മലര്വാടിയില്ഏറ്റവും ശ്രദ്ധേയമായ റോള്‍ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യവും നിവീന്‍ തന്നെയായിരുന്നു.
മലര്‍വാടി പകര്‍ന്ന ഊര്‍ജ്ജവുമായി മോളിവുഡില്‍ ഒരു പടയോട്ടത്തിന് ഒരുങ്ങുകയാണ് നിവീന്‍. ട്രാഫിക്കിലെ ഗസ്റ്റ് അപ്പിയറന്‍സിനും ദി മെടോയ്രിലെ റോളിനും ശേഷം മറ്റൊരു പ്രൊജക്ട് കൂടി ഈ യുവതാരത്തെ തേടിയെത്തിയിരിക്കുന്നു.
നവാഗതനായ ഷാരോണ്‍ സതീഷ് തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ഐ ആം ഫ്രം കൊല്‍ക്കത്ത എന്ന ചിത്രത്തിലാണ് നിവീന്‍ നായകനാവുന്നത്. ധന്യ മേരി വര്‍ഗ്ഗീസും ലക്ഷ്മി ശര്‍മ്മയും നായികമാരാവുന്ന ചിത്രത്തില്‍ മുന്നയും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ഐ ഫ്രം കൊല്‍ക്കത്തയുടെ ഷൂട്ടിങ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിയ്ക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല