ബോളിവുഡിലെ പ്രണയജോടികള്‍ ആരൊക്കെയാണെന്നു നേരത്തെ കണ്ടെത്തുക വലിയ പ്രയാസമാണ്. സോനം കപൂറിന്റെ കാര്യത്തിലും ഇങ്ങനെയൊക്കെയാണ്. കിങ് ഫിഷറിന്റെ പുതിയ സാരഥി സിദ്ധാര്‍ഥ് മല്യയുടെ ലേറ്റസ്റ്റ് പ്രണയിനി സോനമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിദ്ധാര്‍ഥും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയം തകരാന്‍ സോനമാണ് കാരണമെന്നും ടാബ്ലോയ്ഡ് റിപ്പോര്‍ട്ടുകളും ട്വിറ്റര്‍ മെസെജുകളുമുണ്ടായി.
പരസ്യമായി ഒന്നിച്ചു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും ദീപികയും സിദ്ധാര്‍ഥും ഒരിക്കല്‍പ്പോലും പ്രണയിക്കുകയാണെന്നു വെളിപ്പെടുത്തിയിരുന്നില്ല. തന്നെക്കുറിച്ചു വന്ന വാര്‍ത്തകള്‍ ചിരിച്ചു തള്ളുകയാണ് സോനം. എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ തമാശയാണ് കേട്ടത്. തായ്ലന്ഡിലിരുന്നു ചിരിച്ചു മടുത്തുപോയെന്ന് സോനം പറയുന്നു. ട്വിറ്ററിലൂടെത്തന്നെയാണ് ഇക്കാര്യം സോനവും നിഷേധിച്ചത്.
ഐ ഹേറ്റ് ലവ് സ്റ്റോറീസിന്റെ സംവിധായകന് പുനിത് മല്‍ഹോത്രയുമായി സോനത്തിന് അടുപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ച നായകന് ഷാഹിദ് കപൂറും സോനത്തിന്റെ ബോയ്ഫ്രണ്ട് ലിസ്റ്റിലെത്തി. പുനിത് മല്‍ഹോത്രയുടെ പുതിയ ചിത്രത്തില്‍ നിന്നു സോനം സ്വയം ഒഴിവാകുകയായിരുന്നു. സിനിമയില്‍ ഷാഹിദാണ് നായകന് എന്നതായിരുന്നു പ്രശ്നം. ഷാഹിദിന്റേയോ പുനിതിന്റേയോ കാര്യത്തില്‍ എനിക്കു ഭ്രാന്തൊന്നുമില്ല. ഞാന്‍ ആരേയും ഡേറ്റ് ചെയ്യുന്നുമില്ല. എന്റെ ജോലി നോക്കി ജീവിക്കുകയാണെന്ന് സോനം പറയുന്നു. കഥകള്‍ എഴുതുന്നവര്‍ ഇതൊന്നും കാര്യമാക്കാറില്ലല്ലോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല