ആകാശഗോപുരത്തില്‍ തുടങ്ങി തത്സമയം ഒരു പെണ്‍കുട്ടിയില്‍ എത്തിനില്‍ക്കുന്ന നിത്യാ മേനോന്‍ യുവതലമുറയുടെ ഹൃദയം കവര്‍ന്ന നായികയാണ്. ടി കെ രാജീവ്കുമാര്‍ ഒരുക്കുന്ന ‘തല്‍സമയം ഒരു പെണ്‍കുട്ടി’ നിത്യയുടെ കരിയറില്‍ തന്നെ ഏറ്റവും പ്രതീക്ഷയുള്ള കഥാപാത്രമാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒട്ടേറെ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ റിയാലിറ്റി ഷോയായി മാറുന്നതാണ് സിനിമയുടെ പ്രമേയം.
ഇഷ്ടാനിഷ്ടങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന് പ്രകൃതമാണ് നിത്യയുടേത്. എത്രയൊക്കെ ചിത്രങ്ങളില്‍ അഭിനയിച്ചാലും തന്റെ വ്യക്തിത്വം മാറില്ലെന്നും നിത്യ പറയാറുണ്ട്. ഒട്ടേറെ നല്ല ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നിത്യയ്ക്ക് പ്രിയം തീയേറ്ററിനോടാണ്. “സിനിമയ്ക്ക് യോജിച്ച ആളല്ല താന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു മിസ്ഫിറ്റ് ആണ് ഞാന്‍ എന്നെനിക്ക് സ്വയം തോന്നാറുണ്ട്. തീയേറ്ററിനോട് കുറച്ചുകാലമായി താല്പര്യം തോന്നിയിട്ട്. ആരോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. എങ്കിലും നാടകവേദി കൂടുതല്‍ വിസ്മയിപ്പിക്കുന്നു, മോഹിപ്പിക്കുന്നു“- മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിത്യ ഇതേക്കുറിച്ച് പറയുന്നു.
അതേസമയം നിത്യാ മേനോനു ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇക്കാര്യം അറിയിച്ച് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് സി. മുണ്ടാടന്‍ അംഗങ്ങള്‍ക്കു കത്തു നല്‍കി. റിലീസ് ചെയ്യാനിരിക്കുന്ന ഉസ്താദ് ഹോട്ടല്‍, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ക്കാണ് വിലക്ക്. ഇവ റിലീസ് ചെയ്യരുതെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്കുള്ള നടിയെ അഭിനയിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് വിതരണക്കാരില്‍ സമ്മര്‍ദം ചെലുത്തി ബാച്ചിലര്‍ പാര്‍ട്ടി ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളുടെ റിലീസിംഗ് തടയുന്നത്. ടി.കെ. രാജീവ് കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു പ്രമുഖ നിര്‍മാതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ നവംബര്‍ മുതല്‍ നിത്യക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായാണ് വിതരണക്കാരുടെ സംഘടനയും നിത്യയുടെ ചിത്രങ്ങള്‍ വിതരണത്തിനെടുക്കേണ്െടന്നു തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല