ത്രിരാഷ്‌ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ഒരു ഘട്ടത്തില്‍ കൈയ്യില്‍ നിന്നും വഴുതിപ്പോയി എന്ന് കരുതിയ മത്സരത്തെ ധോനിയുടെ അവസാന ഓവറിലെ തകര്‍പ്പന്‍ അടിയാണ് വിജയത്തിലേക്ക് എത്തിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 268/8 (50 ഓവര്‍), ഇന്ത്യ 270/6 (49.4 ഓവര്‍).
270 എന്ന മികച്ച ലക്‍ഷ്യം ഇന്ത്യയ്ക്ക് മുന്നില്‍ വച്ച ഓസീസിനെതിരെ ഇന്ത്യന്‍ ബാസ്റ്റ്മാന്മാര്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ഇറങ്ങിയ ഗൌതം ഗംഭീര്‍ നേടിയ 92 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറ നല്‍കി. മികച്ച പാര്‍ട്ട്‌ണര്‍ഷിപ്പുകളാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ നയിച്ചത്. സേവാഗ് 20, കോഹ്‌ലി 18, രോഹിത് ശര്‍മ്മ 33, റെയ്‌ന 38, ധോനി 44 എന്നിവരാണ് ഇന്ത്യയിലെ മുഖ്യ സ്‌കോറര്‍മാര്‍.
ഓസീസിന് വേണ്ടി മക്കായ് 3 വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്‌ച വച്ചെങ്കിലും അദ്ദേഹത്തിന്റെ തന്നെ അവസാന ഓവറില്‍ ധോനി നേടിയ ഒരു സിക്‍സറും മക്കായ് നല്‍കിയ നോബോളുമാണ് കളിയുടെ ഗതി മാറ്റിയത്. 49മത്തെ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യ പരാജയം മണത്തെങ്കിലും അവസാന ഓവറില്‍ വിജയലക്‍ഷ്യത്തിലെത്താന്‍ വേണ്ടിയിരുന്ന 13 റണ്‍സ് രണ്ട് പന്ത് ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല