ഒഐസിസിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി ലക്സന് ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ വ്യക്തിഹത്യ ചെയ്യുന്ന ഷാജന് സ്കറിയ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് ഒ.ഐ.സി.സി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന് കമ്മറ്റി ആരോപിച്ചു. ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ബോബിയുടെ ഭര്‍ത്താവെന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തോടു ഒഐസിസി ഇത്രയും കാലം സഹിഷ്ണുത കാണിച്ചു. എന്നാല്‍ അദ്ദേഹം അയാളുടെ ക്രൂര വിനോദം ഇനിയും തുടരാനാണ് ഭാവമെങ്കില്‍ ഒ.ഐ.സി.സി.യും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഷാജന് സ്കറിയയുടെ ആട്ടവും കൂത്തും കൈയും കെട്ടി നോക്കി നില്‍ക്കില്ലയെന്നും ഓര്‍മിപ്പിച്ചു.
ഷാജന് സ്കറിയയ്ക്ക് അനുതാപവും മാനസാന്തരവും നല്‍കണമെന്ന് ഒ.ഐ.സി.സി അംഗങ്ങള്‍ പ്രാര്‍ഥിക്കുന്നുവെന്നും ലൂക്കാ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായം മുപ്പത്തിനാലാം തിരുവചനത്തില്‍ കര്‍ത്താവ് പറഞ്ഞത് പോലെ പിതാവ് അവരോടു ക്ഷമിക്കേണമേ, അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല എന്ന വചനം ഒഐസിസി തങ്ങളുടെ വാര്‍ത്താക്കുറിപ്പില്‍ ഉദ്ദരിച്ച് പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയുടെ അഭിവന്ദ്യ മെത്രാനും കത്തോലിക്കാ സഭയിലെ അല്മായരുടെ അനിഷേധ്യമായ നേതാവുമായ അറക്കല്‍ മാത്യു തിരുമേനിയെ തലോടി ഷാജന് എന്തിന് തനിക്കും തന്റെ കുടുംബത്തിനും നാശം ചോദിച്ചു വാങ്ങുന്നത് എന്നും പറഞ്ഞുകൊണ്ട് കത്തോലിക്കാ സഭ ധീര രക്തസാക്ഷികളുടെയും വിശ്വാസികളുടെയും കൂട്ടായ്മയാണ് എന്ന് ഒ ഐ സി സി ഓര്‍മിപ്പിച്ചു.
മാഞ്ചസ്റ്ററിലെ ലോര്‍ഡ് ജീസസ് പ്രയര്‍ ഗ്രൂപ്പിനു നേതൃത്വം നല്‍കുന്നതും ഒഐസിസി മാഞ്ചസ്റ്റര്‍ റീജിയന് പ്രസിഡണ്ടുമായ ബെന്നിച്ചന് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡണ്ട് ബാബു തോമസ്, ജനറല്‍ സെക്രട്ടറി സൈലാസ് എബ്രഹാം, ട്രഷറര്‍ ജോയ് കുര്യാക്കോസ്, ജോ.സെക്രട്ടറി ഷൈജു തോമസ്, കമ്മറ്റി അംഗങ്ങളായ മാത്യു ജേക്കബ്, സാജു കരുണാകരന്, സജി ഭാസ്കര്‍ സോണി പാലാ, അസീസ് റാവുത്തര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല