1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2012

സാബു ചുണ്ടക്കാട്ടില്‍

കേരളത്തിലെ അഗതികള്‍ക്കും ആലംബഹീനരുമായവര്‍ക്ക് അതനിയായി. വേദനിക്കുന്നവരുടെ കണ്ണീരൊപ്പി, അശരണരായ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നല്‍കുവാന്‍ യു കെ മലയാളികളുടെ സഹായവും തേടി ഒരു വൈദികന്‍ യുകെ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്നു.

ഫ്രാന്‍സിസ്കാന്‍ കപ്പുചിന്‍ സഭാംഗവും മലയാളികള്‍ക്ക് ഏറെ സുപരിചിതനുമായ ഫാ. സ്റ്റീഫന്‍ ജയരാജ്‌ ആണ് രണ്ടാഴ്ചയോളം കേരളത്തില്‍ അവികസിതവും, ഏറെ സഹായം അര്‍ഹിക്കുന്ന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയുള്ള ചില പ്രൊജക്റ്റ്‌കളുടെ പൂപൂര്‍ത്തികരണത്തിനായി അച്ചന്‍ സഹായം അഭ്യര്തിക്കുന്നത്.

കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയായ അച്ചന്‍, റോമിലെ ഉപരിപടനത്തിനു ശേഷം മിഷനറി ആയി ആഫ്രിക്കയിലും മറ്റും പ്രവര്‍ത്തിച്ചതിനു ശേഷമാണ് കേരളത്തിന്റെ വിവിധ മേഘലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇപ്പോള്‍ ബെല്‍ തങ്ങാടി രൂപതയില്‍ സേവനമുഷ്ടിക്കുന്ന അച്ചന്‍ മലബാറിന്റെ വികസനത്തിനായി നിരവധി കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയും ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. അച്ചനുമായി സംസാരിക്കുന്നതിനോ, പ്രാര്‍ത്ഥന സഹായങ്ങള്‍ അഭ്യര്തിക്കുന്നതിനോ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപെടുക
ഫാ.സ്റ്റീഫന്‍: 07971743286 അല്ലെങ്കില്‍ 0790 657 8702

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.