1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2012

സക്കറിയ പുത്തന്‍കളം

ബര്‍മിംഗ്ഹാം: ദൈവത്തിന്റെ കൃപയെ ഉന്നതമായി കാണണമെന്നും അങ്ങനെ സാധിക്കാത്തവര്‍ക്ക് ദൈവത്തിന്റെ അംഗീകാരം അസാധ്യമെന്നും ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍. ഇന്നലെ നടന്ന ഏകദിന ശ്രുശ്രൂഷകള്‍ക്ക് വേണ്ടിയുള്ള ധ്യാനത്തില്‍ ശ്രുശ്രൂഷകരുടെ കടമകളും നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ലഭിക്കുന്ന ദൈവ സംമാനങ്ങളെയും പറ്റി വചനാടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി.

ദൈവരാജ്യത്തിന്റെ അടിസ്ഥാന വ്യവസ്ഥിതി വിധേയത്വമാണെന്നും ദൈവം പ്രവര്‍ത്തിക്കാനാഗ്രഹിക്കുമ്പോള്‍ ഉണര്ന്നിരിക്കണമെന്നും തിന്മകളെ പര്‍വതീകരിച്ച് കാണരുതെന്നും ധ്യാനങ്ങളില്‍ ആളുകളുടെ എണ്ണത്തിലല്ല പകരം ദൈവവുമായി സ്നേഹം നിലനിര്‍ത്തുന്നതാണ് പരമ പ്രധാനമെന്നും പരിശുദ്ധാത്മാവിന്റെ ശ്രുശ്രൂഷകള്‍ക്ക് തേജസ്‌ ഉള്ളതായിരിക്കുമെന്നും ദൈവ കൃപയ്ക്ക് ഏതു അന്ധകാര ശക്തിയേയും തോല്‍പ്പിക്കാനുള്ള ശക്തി ഉണ്ടെന്നും ദൈവ ശക്തിയെ പുച്ഛത്തോടെ കാണാതെ ദൈവ തീഷ്ണതയില്‍ ഒരു ശ്രുശ്രൂഷകനും നിലനില്‍ക്കണമെന്നും ഫാ.സേവ്യര്‍ഖാന്‍ പറഞ്ഞു.

യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഫാ.സോജി ഓലിക്കലിന്റെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിച്ച ഫാ.സേവ്യര്‍ഖാന്‍, ഫാ.സോജി ഓലിക്കലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ശ്രുശ്രൂഷ ചെയ്യുന്ന ഫാ.ജോമോന്‍ തൊമ്മാനയുടെ ക്രുപാഭിഷേകങ്ങളെ തീഷ്ണമയി ജ്വലിപ്പിക്കുവാന്‍ പ്രത്യേകം പ്രാര്‍ഥിച്ചു.

കണ്‍വെന്‍ഷനുകളുടെ കണ്‍വെന്‍ഷന്‍ എന്നറിയപ്പെട്ട യഹോവായിരേ കണ്‍വെന്‍ഷന് ഏഴായിരത്തിലധികം വിശ്വാസികളാണ് സംബന്ധിച്ചത്. ഫാ.സേവ്യര്‍ ഖാന്‍ ഇനി നവംബറിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഘോഷകനാകും. അടുത്ത മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍ ആയിരിക്കും. ഫാ.സോജി ഓലിക്കല്‍, ഫാ.ജോമോന്‍ തൊമ്മന എന്നിവര്‍ അടുത്ത രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.
വിലാസം: BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH, B70 7JW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.