ബീന കൈതവേലില്‍
2011 ഓഗസ്റ്റില്‍ സക്കറിയ എന്ന മലയാളത്തിന്റെ സ്വന്തം പട്ടേലര്‍ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത കുരുന്നുകളുടെ തുടര്‍ ഭാഷാ പഠനത്തിന് തുടകമായി. ആദ്യാക്ഷരത്തിന്റെ മധുരം വീണ്ടും വല്യപ്പന്റെയും വല്യമ്മയുടെയും കൈകളാല്‍ ഏറ്റുവാങ്ങി സന്തോഷം പങ്കു വെക്കാന്‍ കുരുന്നുകള്‍ ഉത്സാഹിച്ചു.
ഭാഷാപരിചയം മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന് കേരള ക്ലബ് ഭാരവാഹികള്‍ ആവര്‍ത്തിക്കുമ്പോഴും കുട്ടികള്‍ക്കായുള സ്ലെയിറ്റുകള്‍ എഴുത്തുപകരണങ്ങള്‍ തുടങ്ങി എല്ലാം നല്‍കിയ ക്ലബ് ഭാരവാഹികള്‍ തികച്ചും പ്രശംസ അര്‍ഹിക്കുന്നു. മലയാള ഭാഷാ പഠനം എല്ലാ രണ്ടാം ശനിയാഴ്ചകളിലും തുടര്‍ന്നും നടത്തപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല