എന്‍എച്ച്എസ് പരിഷ്കാരങ്ങള്‍ ബ്രിട്ടണിലെ വന്‍ വിവാദത്തിന് തന്നെയാണ് വഴിയൊരുക്കി കൊണ്ടിരിക്കുന്നത്. പരിഷ്കാരങ്ങള്‍ക്ക് എതിരായി എന്‍.എച്ച്.എസ് ജീവനക്കാരും എഡ് മില്ലിബാന്‍ഡിനെ പോലുള്ള ലേബര്‍ പാര്‍ട്ടി നേതാക്കളും മുന്നോട്ടു വന്നെങ്കിലും തന്റെ തീരുമാനത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് ഇപ്പോഴും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ആരൊക്കെ എതിര്‍ത്താലും എന്‍ എച്ച് എസ് പരിഷ്കാരങ്ങളില്‍നിന്ന് പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്ന് കാമറൂണ്‍ കഴിഞ്ഞ ദിവസം തുറന്നടിക്കുക തന്നെ ചെയ്തു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ ക്ഷുഭിതനായ കാമറൂണ്‍ ഇക്കാര്യത്തില്‍ ആരോഗ്യ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലിക്ക് പൂര്‍ണപിന്തുണയും നല്കി. സ്വന്തം സൃഷ്ടിയായ എന്‍ എച്ച് എസ് ബില്ലിനെ പ്രതി ലാന്‍സ്ലിയെ കുരുതികൊടുക്കാനാണ് കാമറൂണ്‍ ശ്രമിക്കുന്നതെന്ന് ടോറി എം പിയും മുന്‍ നേഴ്സുമായ നാദീന്‍ ഡോറീസ് കുറ്റപ്പെടുത്തിയതോടെയാണ് പ്രധാനമന്ത്രി ക്ഷുഭിതനായത്. മാറ്റങ്ങളുമായി മുന്നോട്ടുപോകുകതന്നെ ചെയ്യും എന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ എതിരെ നീങ്ങുന്ന മന്ത്രിമാരെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും അതിനാല്‍ ലാന്‍സ്ലിക്ക് പൂര്‍ണപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുന്‍പ് എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നു എന്‍ എച്ച് എസ് പരിഷ്കാരങ്ങള്‍ വേണ്ടെന്നു വെക്കുന്നതിനെ പറ്റി ആണ്ഡ്രൂ ലാന്‍സ്ലേ കാര്യമായി ആലോചിച്ചു തുടങ്ങിയിരുന്നു. എന്തായാലും ഇതോടു കൂടി ആണ്ഡ്രൂ ലാന്‍സ്ലേ പരിഷ്കാരം വേണമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു നില്ക്കാന് തന്നെയാണ് സാധ്യത്.
ബില്‍ റദ്ദാക്കണമെന്ന് പേര് വെളിപ്പെടുത്താത്ത മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞദിവസം ടോറ വെബ്സൈറ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇതു സംബന്ധിച്ച വിവാദത്തിന്റെ ആഴംകൂട്ടിയത്.
എന്‍ എച്ച് എസിനോടുള്ള പ്രതിബദ്ധത വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി ഈയാഴ്ച ഒരാശുപത്രി സന്ദര്‍ശിക്കുമെന്ന് പറയപ്പെടുന്നു. എന്തുകൊണ്ടാണ് മാറ്റങ്ങള്‍ ആവശ്യമായി വരുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി അഭിമുഖങ്ങള്‍ നടത്താനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.
ഇരുപത് ബില്യന്‍ പൌണ്ടിന്റെ അമിത ചെലവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് എന്‍എച്ച് എസ് പരിശാകങ്ങളെ പറ്റി കാമറൂണ്‍ സര്‍ക്കാര്‍ ആലോചിച്ചത്. അതുകൊണ്ട് തന്നെ പരിഷ്കാരങ്ങള്‍ തങ്ങളുടെ തൊഴിലിന് വെല്ലുവിളി ആണെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു അടുത്തിടെ എന്‍ എച്ച് എസിന്റെ പരിഷ്കാരങ്ങള്‍ വേണ്ടെന്നു വെച്ചാല്‍ ആറായിരം നേഴ്സുമാരുടെ തൊഴില്‍ സംരക്ഷികാനാകും എന്ന കണക്ക് എഡ് മിലിബാന്‍ഡ് പുറത്ത് വിട്ടിരുന്നു. എന്തായാലും തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുള്ള കാമറൂണിന്റെ തീരുമാനം ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല