ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഹോങ്കോങ് ലൈസന്‍സാക്കി മാറ്റിയതിനു ശേഷം ഹോങ്കോങ് ലൈസന്‍സ് യു കെ ലൈസന്‍സ് ആക്കി മാറ്റുന്ന തട്ടിപ്പിനെതിരെ കര്‍ശനമായ നിയമം ഉടന്‍ നടപ്പില്‍ വരും.ഇത് സംബന്ധിച്ച വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി ബി ബി സി വാര്‍ത്ത പുറത്തു വിട്ടതിനെ തുടര്‍ന്നാണിത്.മുന്‍പ് ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോങ്ങിലെ ലൈസന്‍സ് യു കെ ലൈസന്‍സ് ആക്കി മാറ്റുവാന്‍ നിയമമുണ്ട്.ഈ പഴുതുപയോഗിച്ചാണ് മലയാളികള്‍ അടക്കമുള്ള ഒട്ടനവധി ആളുകള്‍ ഈ രീതിയില്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.ഹോങ്കോങ്ങില്‍ പോകാതെ തന്നെ അവിടുത്തെ ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തി തരുന്ന എജെന്റുമാര്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഒരു ലൈസന്‍സിനു 1500 പൌണ്ട് വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്നത്.
ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യമായിരിക്കുന്നത്. ബിബിസി നടത്തിയ പരിശോധനയില്‍ വിദേശ ഡ്രൈവര്‍മാര്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. വിദേശികളെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യമായിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. എന്നാല്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ബോധ്യപ്പെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബിബിസി വ്യക്തമാക്കി.
ബ്രിട്ടണിലെത്തുന്ന വിദേശികള്‍ ഏജന്റുമാര്‍ വഴി തെറ്റായ രീതിയില്‍ ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നതായും അതുപയോഗിച്ച് വാഹനമോടിച്ച് അപകടങ്ങള്‍ വരുത്തുന്നതായുമാണ് ബിബിസി കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങളുടെ തോതിനെക്കുറിച്ച് ബിബിസി കാര്യമായൊന്നും പറയുന്നില്ലെങ്കിലും വിദേശഡ്രൈവര്മാര് പ്രശ്നക്കാര്‍ തന്നെയാണ് എന്ന മട്ടിലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഹോങ്ങ്കോങ്ങുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള വ്യാജലൈസന്‍സുകള്‍ ലണ്ടനില്‍ എത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള അന്വേഷണം നടത്തുമെന്ന് ഹോങ്ങ്കോങ്ങ് അധികൃതരും യുകെ ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ ലൈസന്‍സ് ഏജന്‍സിയും പറഞ്ഞു.
ഇന്ത്യ, പാക്കിസ്ഥാന്, നൈജീരിയ, മലേഷ്യ, യുഎസ്എ, ഇസ്രയേല്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്ക്ക് നേരിട്ട് യുകെ ഡ്രൈവിംങ്ങ് ലൈസന്‍സ് നല്കാന് നിയമമില്ലാത്തപ്പോഴാണ് വ്യാപകമായ വ്യാജലൈസന്‍സുകള്‍ പെരുകുന്നതെന്ന് ബിബിസി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഹോങ്ങ്കോങ്ങ് ബന്ധമുള്ള ഇന്ത്യന്‍ ലൈസന്‍സുകള്‍ ബിബിസി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന അഭിപ്രായം വ്യാപകമായി ഉയരുന്നുണ്ട്.
നേരത്ത വിദേശഭാഷകളില്‍ ഡ്രൈവിംങ്ങ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ബിട്ടീഷ് അധികൃതര്‍ തീരുമാനിച്ചിരുന്നു. വിദേശഭാഷകളില്‍ െ്രെഡവിങ് ടെസ്റ്റുകള്‍ എടുക്കുന്ന പലര്‍ക്കും റോഡ് സൈനുകള്‍ മനസ്സിലാക്കുന്നതിന് സാധിക്കുന്നില്ലെന്നും ഇത് അപകട നിരക്ക് വല്ലാതെ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വിദേശഭാഷയിലുള്ള ടെസ്റ്റുകള്‍ അവസാനിപ്പിക്കുന്നതിന് ആലോചന നടത്തിയിരുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക ജ്ഞാനം പോലുമില്ലെങ്കിലും െ്രെഡവിങ് ടെസ്റ്റ് പാസാകാന്‍ പറ്റുന്ന തരത്തിലാണ് ഇപ്പോഴത്തെ സാഹചര്യം.
ബസ്, ട്രക്ക് എന്നിവ ഉള്‍പ്പെടെ പ്രതിവര്‍ഷം ഏകദേശം 90,000 െ്രെഡവിങ് തിയറി ടെസ്റ്റുകള്‍ വിദേശഭാഷകളില്‍ ബ്രിട്ടനില്‍ നടത്തപ്പെടുന്നുണ്ട്. ഇവര്‍ക്ക് നല്കപ്പെടുന്ന ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിനും ചെലവ് പൊതുഖജനാവില്‍ നിന്നുതന്നെയാണ്. അതായിത് വിദേശഭാഷകളില്‍ തിയറി ടെസ്റ്റ് എഴുതണമെങ്കിലും പരീക്ഷാര്‍ത്ഥി അധികഫീസ് അടയ്ക്കേണ്ടതില്ല. എന്നാല്‍ ഇത് തെരഞ്ഞെടുക്കപ്പെട്ട ഭാഷകളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. ഉറുദു, പോളിഷ്, അല്‍ബേനിയന്‍ എന്നിവ ഉള്‍പ്പെടെ പത്ത് വിദേശഭാഷകളിലാണ് തിയറി ടെസ്റ്റുകള്‍ എടുക്കാന്‍ പറ്റുന്നത്. എന്നാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ക്ക് ഒരു പരിഭാഷകന് ആവശ്യമെന്ന് തോന്നിയാല്‍ അത് ടെസ്റ്റ് എടുക്കുന്ന ആള് തന്നെ എക്സാമിനര്‍ പറയുന്നത് മനസ്സിലാക്കുന്നതിനായി സ്വന്തം ചെലവില്‍ ഒരാളെ കൊണ്ടുവരേണ്ടതാണ്. മലയാളികള്‍ പലരും പ്രാക്ടിക്കല്‍ െ്രെഡവിങ് ടെസ്റ്റുകള്‍ക്ക് പോകുമ്പോള്‍ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളവരാണ്. ഇങ്ങനെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലൈസന്‍സുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
2010നുശേഷം ഏതാണ്ട് 13,000 ഹോങ്ങ്്കോങ്ങ് ലൈസന്‍സുകള്‍ ബ്രിട്ടണില്‍ ഇറങ്ങിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല