ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു വന്‍പരാജയം. ഇംഗ്ളണ്ടിനെതിരെ 130 റണ്‍സിന്റെ തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 35 ഓവറില്‍ 130 റണ്‍സിനു കീഴടങ്ങി.
10 ഓവറില്‍ 34 റണ്‍സ് വഴങ്ങി നാലു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ സ്റീവന്‍ ഫിന്നാണ് പാക്കിസ്ഥാനെ തോല്‍വിയുടെ പടുകുഴിയിലേയ്ക്കു എറിഞ്ഞിട്ടത്. ഇംഗ്ളണ്ടിനു വേണ്ടി സമിത് പട്ടേല്‍ മൂന്നും ഗ്രെയിം സ്വാന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 28 റണ്‍സ് എടുത്ത ഷാഹിദ് അഫ്രീദിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഉമര്‍ അക്മല്‍ 22 റണ്‍സെടുത്തു.
നേരത്തെ അലസ്റര്‍ കുക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇംഗ്ളണ്ട് 260 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. കുക്ക് 137 റണ്‍സ് നേടി. കുക്കിനൊപ്പം രവി ബൊപ്പാര(50)യുടെ അര്‍ധസെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ഇംഗ്ളണ്ട് മാന്യമായ സ്കോറിലെത്തി. പാക്കിസ്ഥാനു വേണ്ടി സയിദ് അജ്മല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. കുക്കാണ് മാന്‍ ഓഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല