രണ്ട് തുടരന് ജയങ്ങളുടെ ആവേശത്തില്‍ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരേ ഇറങ്ങും. ആദ്യ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ഇന്ത്യയ്ക്കൊപ്പം. കഴിഞ്ഞ മത്സരത്തില്‍ ആതിഥേയരായ ഓസ്ട്രേലിയയെയും കീഴടക്കി . എട്ട് പോയിന്റാണ് ഇന്ത്യയ്ക്ക്. ലങ്കയ്ക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല.
ടീം ന്യൂസ്
ഇന്ത്യ: റൊട്ടേഷന്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ വീരേന്ദര്‍ സേവാഗിന് വിശ്രമം അനുവദിച്ച് സച്ചിന് ടെന്‍ഡുല്‍ക്കറെ ഫൈനല്‍ ഇലവനിലെത്തിക്കും ഇന്ത്യ. ഉമേഷ് യാദവ് സ്ഥാനം നിലനിര്‍ത്തും. പ്രവീണ്‍ കുമാറോ സഹീര്‍ ഖാനോ പുറത്തിരിക്കും. ആര്. അശ്വിനാകും ഏക സ്പിന്നര്‍.
ശ്രീലങ്ക: ലോവര്‍ മിഡില്‍ ഓഡര്‍ ബാറ്റിങ് ലങ്കയ്ക്ക് പ്രധാന പ്രശ്നം. ലഹി രു തിരിമാനെയ്ക്ക് പകരം തിസാര പെരേരയ്ക്ക് അവസരം നല്‍കിയേക്കും. ബൗളിങ് നിരയില്‍ മാറ്റമുണ്ടാകില്ലെങ്കിലും ചനക വെലഗദെരയ്ക്കോ ധമ്മിക പ്രസാദിനോ സ്ഥാനം നഷ്ടമായേക്കും.
പിച്ച് ആന്‍ഡ് കണ്ടീഷന്‍: ബാറ്റിങ്ങിനെ അളവറ്റ് സഹായിക്കുന്ന പിച്ചാണ് അഡ്ലെയ്ഡിലേത്. മഴ സാധ്യത ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല