പ്രശസ്ത പോപ്പ് ഗായികയും നടിയുമായ വിറ്റ്നി ഹൂസ്റ്റണ്‍ കുളിമുറിയിലെ ടബ്ബില്‍ മുങ്ങിമരിച്ചതാവാമെന്ന് നിഗമനം. മയക്കുമരുന്നിന് അടിമയായ ഹൂസ്റ്റണ്‍ ബോധം നഷ്ടപ്പെട്ട് ടബ്ബില്‍ വീണതാവാമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്ത അധികൃതര്‍ അഭിപ്രായപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും വിഷബാധ പരിശോധനാ ഫലം ലഭിക്കാന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ഹുസ്റ്റന്റെ മൃതദേഹത്തില്‍ അസാധാരണമായൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിഷബാധ പരിശോധനാ ഫലം ലഭിക്കാന്‍ എട്ടാഴ്ചവരെ സമയമെടുക്കും. ഫലം ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ. ഹൂസ്റ്റന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയതായി കണ്ടെത്തിയിട്ടുണ്ട്.
ബാത്ത് ടബ്ബിലേക്ക് വീഴുന്നതിനു മുമ്പ് അവര്‍ മരിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ബെവര്‍ലി ഹില്‍സ് പോലീസ് വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ബവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയിലാണ് 48-കാരിയായ ഹൂസ്റ്റണെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്ന് ആറുകുപ്പി വേദനാ സംഹാരികള്കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല