ബാഫ്ത അവാര്‍ഡുകളില്‍ നാല് പ്രധാന പുരസ്കാരങ്ങള്‍ സ്വന്തമാക്കി ‘ദി ആര്‍ട്ടിസ്റ്’ മികച്ചനേട്ടം കരസ്ഥമാക്കി. മികച്ച ചിത്രം, മികച്ച സംവിധായകനും തിരക്കഥയ്ക്കും മൈക്കല്‍ ഹസാനവിക്സിന്, മികച്ച നടനായി ജീന്‍ ദുജാര്‍ഡ് എന്നിങ്ങനെ നാല് പ്രധാന അവാര്‍ഡുകളാണ് ഹോളിവുഡിന്റെ കാലഘട്ടം അനാവരണം ചെയ്ത ദി ആര്‍ട്ടിസ്റ് നേടിയത്.
നിശബ്ദമായ ബ്ളാക്ക് ആന്‍ഡ് വൈറ്റ് വൈറ്റ് ദൃശ്യങ്ങളാണ് ഈ ചിത്രത്തില്‍ കൂടുതലുള്ളത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ച ‘അയണ്‍ ലേഡി’യിലെ അഭിനയമാണ് മെറില്‍ സ്ട്രിപ്പിന് അവാര്‍ഡ് നേടിക്കൊടുത്തത്. ബിഗിനേഴ്സിലെ പ്രകടനത്തിലൂടെ ക്രിസ്റഫര്‍ പ്ളമ്മര്‍ മികച്ച സഹനടനായും ദി ഹെല്‍പ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഒക് ടാവിയ സ്പെന്‍സര്‍ സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ബാഫ്ത അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ ആള്‍ വ്യക്തി കൂടിയാണ് 82 കാരനായ ക്രിസ്റഫര്‍ പ്ളമ്മര്‍. മറ്റ് അവാര്‍ഡുകള്‍: ഛായാഗ്രഹണംഗ്വിലോമി ഷിഫ്മാന്‍(ചിത്രംദി ആര്‍ട്ടിസ്റ്), വസ്ത്രാലങ്കാരംമാര്‍ക് ബ്രിഡ്ജിസ്((ചിത്രംദി ആര്‍ട്ടിസ്റ്). അല്‍മദോവറിന്റെ ദി സ്കിന്‍ ഐ ലിവ് ഇന്‍ ഇംഗ്ളീഷ് ഭാഷയ്ക്ക് പുറമേ നിന്നുള്ള മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ഹാരി പോര്‍ട്ടര്‍ ദി ഡെത്ത്ലി ഹാലോസ് രണ്ടാം ഭാഗത്തിലൂടെ ദിം ബുര്‍ക്ക്, ജോണ്‍ റിച്ചാര്‍ഡ്സണ്‍, ഗ്രെഗ് ബട് ലര്‍, ഡേവിഡ് വിക്കേറി എന്നിവര്‍ വിഷ്വല്‍ ഇഫക് ട്സിനുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല