1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2012

ജോസ്‌ മാത്യു

നോര്‍ത്താംപ്ടന്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ ഫെബ്രുവരി 17 നു വെള്ളിയാഴ്ച യു.കെ മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിനു ഗംഭീര സ്വീകരണം ഫെബ്രുവരി 18 നു ശനിയാഴ്ച മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗനാത്തിയൊസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ അഭി. മോര്‍ അപ്രേം തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഇടവകയില്‍ നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകിട്ട് ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരി ഫാ. രാജു ചെറുവിള്ളിയും ഇടവക അംഗങ്ങളും ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു സന്ധ്യാ പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും ക്രമീകരിച്ചിരിക്കുന്നു. ശനിയാഴ്ച രാവിലെ 9.00 നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു അഭി. മോര്‍ അപ്രേം തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും, ശേഷം ആശീര്‍വാദവും നേര്‍ച്ചസദ്യയും ക്രമീകരിച്ചിരിക്കുന്നു.

വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടെ പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിലും അഭി. തിരുമനസ്സിന്റെ സ്വീകരണ പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ അറിയിച്ചുകൊള്ളുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്, വികാരി ഫാ. രാജു ചെറുവിള്ളി ടെലി: 07946557954 സെക്രറട്ടറി, അനുരുപ് ജേക്കബ് ടെലി. 07525823363,
പള്ളിയുടെ അഡ്രസ്സ്: Congrigational Church, Victoria Road, Northampton NN1 5EL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.