ഷെഫീല്‍ഡ്: ഷെഫീല്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പോര്‍ച്ചുഗീസിലെ ഫാത്തിമാ തീര്‍ഥാടനം ഫെബ്രുവരി പതിനേഴാം തീയ്യതി വെള്ളിയാഴ്ച മുതല്‍ നടക്കും. ലിസ്ബണിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ജന്മഗ്രഹത്തില് നിന്നുമാണ് തീര്‍ഥാടനം ആരംഭിക്കുക.
തുടര്‍ന്ന് ഫാത്തിമ്മയില്‍ എത്തുന്ന സംഘം പരിശുദ്ധ അമ്മ ആട്ടിടയന്മാര്ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളും വിവിധ കത്തീഡ്രലുകളും സന്ദര്‍ശിക്കും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന തീര്‍ഥയാത്ര ഇരുപതിന് സമാപിക്കും. തീര്‍ഥാടനത്തിന് മുന്നോടിയായി അംഗങ്ങള്‍ പ്രാര്‍ഥനാ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല