ബധിരയും മൂകയുമായ പത്തുവയസുമാരിയെ പത്ത് വര്‍ഷം അടിമയാക്കി വെച്ചതിനു പിടിയിലായ വൃദ്ധദമ്പതികളുടെ ക്രൂരത ഒടുവില്‍ പുറം ലോകം അറിയുന്നു. ഒരു പരിഭാഷകന്റെ സഹായത്തോടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വൃദ്ധദമ്പതികള്‍ നടത്തിയ ക്രൂരവിനോദങ്ങള്‍ കോടതിയില്‍ വിവരിച്ചു. ഇല്ല്യാസ് അസ്ഹര്‍(83) ഭാര്യ തള്ളത്(66) എന്നിവരുടെ ക്രൂരത കോടതിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്തു വയസു മുതല്‍ രാത്രികളില്‍ നിലവറയില്‍ പൂട്ടിയിട്ടാണ് ഈ പെണ്‍കുട്ടിയെ വളര്‍ത്തിയത്. അതിനു ശേഷം ഇവര്‍ ലൈംഗികമായി ആക്രമിക്കപ്പെടുകയും ബാലാത്സംഘത്തിനു വിധേയയാകുകയും ചെയ്തിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്.
ആ വീട്ടിലെ മിക്ക ജോലികളും താനാണു ചെയ്തിരുന്നത് എന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഭക്ഷണം ചെറുതായി ഒന്ന് മോശമാകുകയോ താമസിക്കുകയോ ചെയ്‌താല്‍ വൃദ്ധദമ്പതികള്‍ പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോടതിയോട് താന്‍ നിലവറയിലിരുന്ന് കരഞ്ഞ ദിവസങ്ങളെ പറ്റി തുറന്നു സംസാരിച്ചു. കുട്ടിയെ പതിനാലു തവണയെങ്കിലും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ ചിത്രങ്ങളും കോടതി പരിശോധിക്കും എന്ന് ജഡ്ജ് പീറ്റര്‍ ലക്കിന്‍ അറിയിച്ചു. തന്റെ അടിമത്ത ജീവിതത്തെ ആംഗ്യഭാഷയിലാണ് പെണ്‍കുട്ടി വിവരിച്ചത്.
വീട്ടിലെ നിലവറയില്‍ ഒരു തടവുകാരിയെപ്പോലെയായിരുന്നു ജീവിതം. ഉറങ്ങുവാന്‍ കോണ്‍ക്രീറ്റ് തറയില്‍ ഒരു കിടക്കയോ ഒന്നും ഇല്ലായിരുന്നു എന്തിനു ഒരു കുളിപ്പുര പോലും ഇല്ലായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 2000 ല്‍ മരണപ്പെട്ടു എന്നും അതിനുശേഷം പാക്കിസ്ഥാനില്‍ നിന്നും ബ്രിട്ടനിലേക്ക് വൃദ്ധദമ്പതികള്‍ കൊണ്ട് വരുകയായിരുന്നു. സംസാരിക്കുവാനും കേള്‍ക്കുവാനുമുള്ള കഴിവ് ഇല്ലാതിരുന്നുന്ന പെണ്‍കുട്ടി മാഞ്ചസ്റ്ററിനു അടുത്തുള്ള അസ്ഹറിന്റെ വസതിയില്‍ വീട്ടുജോലി ചെയ്യുന്നതിനായി തങ്ങുകയായിരുന്നു.
തള്ളത് അസ്ഹര്‍ ആണ് കുട്ടിക്ക് ശാരീരികമായും മറ്റും ഏറെ മുറിവുണ്ടാക്കിയത്. യാതൊരു കാരണവുമില്ലാതെ ഉപദ്രവിക്കുക. മുഖത്ത് കൈകൊണ്ടടിക്കുകയും മോതിരം വച്ച് മുറിവേല്‍പ്പിക്കുകയും ചെയ്യുന്നത് തള്ളതിന്റെ ഇഷ്ടവിനോദമായിരുന്നു. അസ്ഹറിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞത് ഇയ്യാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണു. ബ്രിട്ടനില്‍ വരുമ്പോള്‍ കുട്ടിക്ക് പത്തൊന്‍പതു വയസുണ്ടായിരുന്നു എന്നാണു പാസ്പോര്‍ട്ട് രേഖകള്‍ പറയുന്നത് എന്നാല്‍ ഇത് തികച്ചും തെറ്റാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തെളിയിച്ചു. 2009ലാണ് പോലീസ് നിലവറയില്‍ കഴിയുകയായിരുന്ന കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചത്. കേസില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം വൃദ്ധദമ്പതികള്‍ നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല