ലിവര്‍പൂള്‍: ലിവര്‍പൂള്‍ കേരള കാത്തലിക് യൂത്തിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി പ്രശസ്ത വചന പ്രഘോഷകനായ ഡോ: ജോണ്‍ ദാസ് നയിക്കുന്ന ഏകദിന ധ്യാനം ‘ഹെവന്‍ അവെറ്റ്‌സ് ഫെബ്രുവരി ഇരുപതാം തീയ്യതി തിങ്കളാഴ്ച നടക്കും. ലിവര്‍പൂള്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് ധ്യാനം നടക്കുക.
പ്രവാസ ജെവിതത്ത്തിലും ക്രിസ്തീയ ചൈതന്യവും ദൈവാനുഭവവും യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ.ബാബു അപ്പാടന്‍ അറിയിച്ചു. ദിവ്യകാരുണ്യ ആരാധന, ആന്തരിക സൌഖ്യ പ്രാര്‍ത്ഥന, സ്തുതിപ്പുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും.
ബിജു ബര്‍മിംഗ്ഹാം ഗാന ശ്രുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ധ്യാനസമയം കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ച് നല്‍കും. ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപികുവാന്‍ നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ യുവ ജനങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍: 07990623054; ക്രിസ്റ്റീന: 07807096876
പള്ളിയുടെ വിലാസം: St. Philominas Church, Sparrow Hall Road, Liverpool, L96BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല