1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2012

സാബു ചുണ്ടക്കാട്ടില്‍

ഉണ്ണി ഈശോയുടെ ദേവാലയ സമര്‍പ്പണവും പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണത്തിനായുള്ള സംയുക്തമായി അനുസ്മരിക്കപ്പെട്ട ദര്‍ശനതിരുന്നാള്‍ ഡേറി സെന്റ്‌ കൊളംബസ്‌ ദേവാലയത്തില്‍ വച്ച് ആഘോഷിച്ചു. നോര്‍ത്തേന്‍ അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡെറിയില്‍ എത്തിച്ചേര്‍ന്ന വിശ്വാസികള്‍ കൊടിയേറ്റ്, ലതീജ്ഞ്, പ്രദക്ഷിണം തുടങ്ങിയ ചടങ്ങുകളില്‍ സജീവമായി പങ്കുചേര്‍ന്നു.

തിരുന്നാളിന്റെ പ്രധാന കര്‍മ്മമായ പരിശുദ്ധ കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മികനായി ഫാ.സ്റ്റീഫന്‍ ജയരാജും ഫാ.ജോസഫ്‌ കറുകയിലും പങ്കുചേര്‍ന്നു. ദര്‍ശന തിരുന്നാളിന്റെ ചൈതന്യം തുളുമ്പുന്ന തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് എത്തിയവര്‍ തിരുന്നാള്‍ ആഘോഷത്തിനു മാറ്റ് കൂട്ടി. ചാപ്ലയിന്‍ ആയ ഫാ. ജോസഫ്‌ കറുകയിലും പാരിഷ് കൌണ്‍സില്‍ അംഗങ്ങളും സണ്‍ഡേ സ്കൂള്‍ ടീച്ചര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സെബാസ്ത്യന്‍ ജോസ്‌ സ്വാഗതവും ജോയ്മോന്‍ ജോസഫ്‌ നന്ദിയും പ്രകാശിപ്പിച്ചു. ദര്‍ശന തിരുന്നാളിന്റെ ഉത്ഭവത്തെ കുറിച് സഭാ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലും ശുദ്ധീകരണ തിരുനാളിന്റെ പ്രസക്തിയെ കുറിച്ച് വി.ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലും ആധികാരികമായി റവ:ഡോ: മാത്യു തോട്ടത്തുമ്യാലില്‍ മുഖ്യ പ്രഭാഷണം നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.