1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2012

ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ആറ് യൂറോപ്യന്‍ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചു. ഇതിനു പുറമേ ഓസ്ട്രിയ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയുടെ റേറ്റിങ് ഉടന്‍ കുറച്ചേക്കുമെന്ന മുന്നറിയിപ്പും മൂഡി നല്‍കി. ഇറ്റലി, സ്പെയ്ന്‍ എന്നിവയുടെ റേറ്റിങ് ഏ3യിലേക്കാണു കുറച്ചത്. ഇരു രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്കു വേണ്ടത്ര ഉറപ്പു പോരെന്നും റേറ്റിങ് ഏജന്‍സി വിലയിരുത്തി.

മാള്‍ട്ട, പോര്‍ട്ടുഗല്‍, സ്ലോവേക്യ, സ്ലോവേന്യ എന്നിവയുടെ റേറ്റിങ് ഒരു ഗ്രേഡാണു കുറച്ചത്. ഇതിനു പുറമേ ഈ രാജ്യങ്ങളുടെ സാമ്പത്തിക ഭാവി ശുഭകരമാകില്ലെന്ന സൂചനയും മൂഡി നല്‍കി. നെഗറ്റീവ് ലിസ്റ്റിലാണു ഓസ്ട്രിയ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയുടെ സ്ഥാനം. യൂറോസോണ്‍ പ്രതിസന്ധി മറികടക്കാന്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞേക്കില്ലെന്ന സൂചനയാണ് ഇതു നല്‍കുന്നത്. മൂഡിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ യൂറോ 1.3152 ഡോളറിലേക്കു വീണു.

മുന്‍പു ആഗോള റേറ്റിങ് ഏജന്‍സികളായ ഫിച്ചും എസ് ആന്‍ഡ് പിയും യൂറോപ്യന്‍ രാജ്യങ്ങളുടെ റേറ്റിങ് കുറച്ചിരുന്നു. ഇതില്‍ ഫ്രാന്‍സും ഓസ്ട്രിയയും ഉള്‍പ്പെട്ടിരുന്നു. പോര്‍ച്ചുഗലിലെ പ്രതിസന്ധി രൂക്ഷമായതും ഗ്രീസിലെ രക്ഷാപാക്കെജ് സംബന്ധിച്ച് അസ്ഥിരതയുമാണു റേറ്റിങ് കുറയ്ക്കാന്‍ കാരണം. ഗ്രീസിന്‍റെ റേറ്റിങ് ബിഎ3യിലേക്കാണു കുറച്ചത്. മാള്‍ട്ടയുടെ റേറ്റിങ് എ3യില്‍ നിന്ന് എ2 ആക്കി. സ്ലോവേക്യയുടെയും സ്ലോവേന്യയുടെയും റേറ്റിങ് എ2 വില്‍ നിന്ന് എ1 ആക്കി കുറച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.