തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ഇറാന്‍കാരനെന്നു സംശയിക്കുന്നയാള്‍ ചൊവ്വാഴ്ച മൂന്നു സ്‌ഫോടനങ്ങള്‍ നടത്തി. ഇന്ത്യയിലും ജോര്‍ജിയയിലും തിങ്കളാഴ്ച ഇസ്രായേലിന്റെ നയതന്ത്രവാഹനങ്ങള്‍ ആക്രമണലക്ഷ്യമാക്കിയതിനു പിന്നില്‍ ഇറാനാണ് എന്ന ആരോപണം നിലനില്‍ക്കെയാണിത്. സ്ഫോടനം നടത്തിയയാള്‍ അടക്കം നാലു പേര്‍ക്കു പരിക്കേറ്റു. സ്ഫോടനം നടത്തിയ ഒരാളുടെ കാലുകള്‍ അറ്റുപോയി. ഇറാന്‍കാരനായ സയ്ദ് മൊറാബി ആണ് ഇയാളെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഇയാളുടെ സമീപത്തുനിന്നു ലഭിച്ച പഴ്സില്‍ ഇറാന്‍ വംശജനെന്നു തെളിയിക്കുന്ന രേഖകളുണ്െടന്നു ബാങ്കോക്ക് പോലീസിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ മേജര്‍ ജനറല്‍ പിസിത് അറിയിച്ചു.
സെന്‍ട്രല്‍ ബാങ്കോക്കിലെ ഇകാമായില്‍ മൂന്ന് ഇറാന്‍കാര്‍ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തിലായിരുന്നു ആദ്യ സ്ഫോടനം. കെട്ടിടത്തിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. മൂന്നുപേരും കെട്ടിടം ഒരു മാസത്തേക്ക് വാടകയ്ക്കെടുത്തതാണെന്നു റിപ്പോര്‍ട്ട്. പോലീസെത്തിയപ്പോള്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. സ്ഫോടനത്തില്‍ ലഘുപരിക്കുകളേറ്റ മൂന്നാമന്‍ ടാക്സിയെ അഭയംപ്രാപിച്ചു. എന്നാല്‍ ടാക്സി ഡ്രൈവര്‍ നിര്‍ത്താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ ടാക്സിക്കുനേരേ ബോംബ് എറിഞ്ഞു. അറസ്റ്റു ചെയ്യാന്‍ ശ്രമിച്ച പോലീസിനുനേര്‍ക്കും ബോംബ് എറിയാന്‍ ശ്രമിച്ചുവെങ്കിലും അതു പൊട്ടിത്തെറിച്ച് ഇയാളുടെ കാലുകള്‍ അറ്റുപോയി. മറ്റു മൂന്നു പേര്‍ക്കും പരിക്കേറ്റു. ബാങ്കോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ഒരു ലബനീസ് വംശജനെ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ സ്ഥലത്തു നടത്തിയ തെരച്ചിലില്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കെമിക്കലുകള്‍ കണ്െടത്തി. ലബനീസ് വംശജന് തീവ്രവാദസംഘടന ഹിസ്ബുള്ളയുമായി ബന്ധമുണ്െടന്ന് ആരോപിക്കപ്പെടുന്നു. ഇന്ത്യയിലെയും ജോര്‍ജിയയിലെയും ഇസ്രേലി നയതന്ത്രജ്ഞരെ കഴിഞ്ഞദിവസം തീവ്രവാദികള്‍ ലക്ഷ്യമിട്ടതിനു പിറ്റേന്നാണു തായ് തലസ്ഥാനത്തെ സ്ഫോടനങ്ങള്‍. ഇന്ത്യയിലെയും ജോര്‍ജിയയിലെയും സംഭവങ്ങള്‍ക്കുപിന്നില്‍ ഇറാനും ഹിസ്ബുള്ളയുമാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.
ബാങ്കോക്കിലെ വിനോദസഞ്ചാര മേഖലയില്‍ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ മാസം അമേരിക്ക മുന്നറിയിപ്പു നല്കിയിരുന്നു. സ്ഫോടനത്തിനു പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ നിഗമനങ്ങളിലെത്താന്‍ മുതിരരുതെന്ന് പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്ര ജനങ്ങളോട് അഭ്യര്‍ഥിച്ചു. ന്യൂഡല്‍ഹിയിലെയും തായ്ലന്‍ഡിലെയും സ്ഫോടനങ്ങള്‍ തമ്മില്‍ ബന്ധമുണ്െടന്ന് ഇപ്പോള്‍ വ്യക്തമായി സ്ഥാപിക്കാനാവില്ലെന്ന് തായ്ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ വാധ്വ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല