1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2012

സെക്സിയാവുക അത്ര എളുപ്പമല്ലെന്നു നടി രമ്യാ നമ്പീശന്‍. മലയാളത്തിലെ സെക്സി ഗേള്‍ എന്ന വിശേഷണം തനിക്കു ചാര്‍ത്തിക്കിട്ടിയതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു രമ്യ. തന്നെ സെക്സി ഗേള്‍ എന്നു വിളിക്കുന്നതില്‍ രമ്യയ്ക്ക് ഇഷ്ടക്കുറവുമില്ല. മലയാളത്തില്‍ അധികമാരും സെക്സിയെന്നു വിളിക്കാറില്ല. അതുകൊണ്ടു തന്നെ എനിക്കു പരാതിയില്ല. സെക്സിയാവുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. അതുകൊണ്ട് ഈ വിളി ഒരു കോംപ്ളിമെന്റായാണു കാണുന്നത്. രമ്യ പറയുന്നു.

ചപ്പാകുരിശ് എന്ന ചിത്രത്തില്‍ ഫഹദിനൊപ്പം അധരചുംബനത്തിനു രമ്യ തയാറായതു പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇതോടെ മലയാളത്തില്‍ ആദ്യമായി അധരചുംബനത്തിനു തയ്യാറായ നടി എന്ന പേരു രമ്യ സ്വന്തമാ ക്കി.

പലരും ഈ രംഗം കണ്ടു നെറ്റി ചുളിച്ചെങ്കിലും പലരും രമ്യയുടെ ധൈര്യത്തെ പ്രശംസിച്ചിരുന്നു. അത്തരമൊരു രംഗത്തു പ്രത്യക്ഷപ്പെടാന്‍ ഈ നടി കാട്ടിയ ചങ്കൂറ്റത്തെയാണ് അവര്‍ അഭിനന്ദിച്ചത്. ഇതോടെയാണു മോളിവുഡിലെ സെക്സി ഗേള്‍ എന്ന വിശേഷണം രമ്യയ്ക്കു ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.