യുവേഫ ചാംപ്യന്‍സ്ഷിപ്പ് പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്കു ജയം. ജര്‍മന്‍ ക്ലബായ ബയര്‍ ലെവര്‍കുസനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ബാഴ്സ തോല്‍പ്പിച്ചത്. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ മെസിയുടെ പാസ് സ്വീകരിച്ച് അലക്സിസ് സാന്‍ഷെ ആദ്യ ഗോള്‍ നേടി.
പത്തു മിനിറ്റിനു ശേഷം മൈക്കിള്‍ കാഡ്ലെക്കിലൂടെ ബയര്‍ തിരിച്ചടിച്ചു. കൃത്യം മൂന്നു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബാഴ്സ വീണ്ടും ലീഡ് നേടി. സാന്‍ഷെയുടെ രണ്ടാം ഗോള്‍. മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് അവശേഷിക്കെ മനോഹരമായ ക്രോസിലൂടെ മെസി ബാഴ്സയ്ക്കു വേണ്ടി മൂന്നാം ഗോള്‍ നേടി.
ഇതോടെ ചാംപ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന ബഹുമതി മെസി സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഒളിംപിക്സ് ലിയോണ്‍ അപ്പോലിയലിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. അലക്സാണ്ടര്‍ ലെഗാസിറ്റിയാണു ഗോള്‍ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല