സ്റ്റോക്ക് ഓണ്‍ ട്രന്റ് : ഒ.ഐ.സി.സി കൗണ്‍സില്‍ കമ്മറ്റി പ്രസിഡന്റ് തോമസ് ജോസിന്റെ മാതാവ് കോട്ടയം പൊന്‍കുന്നം തച്ചപ്പുഴ കള്ളിക്കാട്ട് ത്രേസ്യാമ്മ (82) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് പൊന്‍കുന്നം നെയ്യാട്ടുശ്ശേരി സെന്റ് ജോണ്‍സ് പള്ളിയില്‍ നടത്തപ്പെടും.
ഭര്‍ത്താവ്: പരേതനായ ജോസഫ് കള്ളിക്കാട്ട് മക്കള്‍: സെബാസ്റ്റ്യന്‍ (റിട്ട സ്റ്റേറ്റ് ബാങ്ക് ഓഫീസര്‍), റോസമ്മ ആന്റണി, ജോസ്, മേരി ജോസ്, ആനി ജോസഫ് (സ്റ്റാഫ് നഴ്സ് അബര്ഡീന്) , തോമസ് (ബിസിനസ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്), മോളി തോമസ് (സ്റ്റാഫ് നഴ്സ്, മാഞ്ചസ്റ്റര്‍), ടെസ്സി, സാലി ഈപ്പന് (നഴ്സ്, അയര്‍ലണ്ട്), മിനി ജെയ്മോന്
മരുമക്കള്‍: കുസുമം സെബാസ്റ്റ്യന്‍, ആന്റണി, ജോസ്, പരേതനായ ജോസഫ്, സാലി ജോസ്, തോമസ് മാഞ്ചസ്റ്റര്‍, തോമസ്, ഈപ്പന്, ജെയ്മോന്
അമ്മയുടെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി തോമസ് ജോസും മറ്റ് കുടുംബാംഗങ്ങളും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ത്രേസ്യാമ്മ കള്ളിക്കാട്ടിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പില്‍, മാമ്മന്‍ ഫിലിപ്പ്, യുക്മ ദേശീയ വൈസ് പ്രസിഡന്റ് വിജി.കെ.പി എന്നിവര്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല