1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2012

ജോര്‍ജ് എടത്വാ

കേംബ്രിഡ്ജ്: കേരള കള്‍ച്ചറല്‍ അസോസിയേഷന്റെയും നൃത്തം ഡാന്‍സ് അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഭാ മത്സരം ഫെബ്രുവരി 18ന് (ശനി) നടക്കും. രാവിലെ 9.30 മുതല്‍ ചെറി ഹിന്റണ്‍ ക്യൂന്‍ എഡിത്ത് കമ്യൂണിറ്റി പ്രൈമറി സ്കൂളില്‍ നടക്കും. ഈസ്റ് ആഗ്ളിയയുടെയും പരിസരപ്രദേശങ്ങളിലെയും കലാകാരന്മാരും കലാകാരികളും മാറ്റുരയ്ക്കുന്ന കലോത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സിനിമാറ്റിക് ഫോള്‍ക്, സെമി ക്ളാസിക്കല്‍ സിംഗിംഗ് എന്നിവയില്‍ സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. നൃത്തം, ഡാന്‍സ് അക്കാഡമി പ്രൊപ്രൈറ്റര്‍ സുജാത ചെനിലത്ത് ഉദ്ഘാടനം നിര്‍വഹിക്കും. എസ്ആര്‍ കേറ്ററിംഗ് കേംബ്രിഡ്ജ് ഒരുക്കുന്ന നാടന്‍ ഫുഡ് മേളയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

പ്രോഗ്രാമിന്റെ ലൈറ്റ് ആന്‍ഡ് സൌണ്ട് കേരള വോയിസ് കവന്‍ട്രി നിര്‍വഹിക്കും. വൈകുന്നേരം നടക്കുന്ന സമ്മാനദാന ചടങ്ങില്‍ സാംസ്കാരിക സമ്മേളനത്തിലും പ്രശസ്ത സാഹിത്യകാരന്‍ കരൂര്‍ സോമന്‍, ലണ്ടന്‍ സാഹിത്യവേദി സെക്രട്ടറി റെജി നന്തികാട്ട്, ചെറി ഹിന്റണ്‍ ചര്‍ച്ച് വികാരി റവ. ഫാ. ഈഗ്വിന്‍ ഹാര്‍ക്കിന്‍സ് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.

പ്രവേശനം, കാര്‍ പാര്‍ക്കിംഗ് എന്നിവ സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റാണി കുര്യന്‍: 07411782371, ഷാലി വിവിയന്‍: 07846692861. വിലാസം: Queen Edith Community Primary School Godwin way, Cherry Hinton, Cambridge CBI 8QP.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.